JEE Advanced 2026 registration starts April 23 with application deadline on May 2 Gemini AI and jeeadv.ac
Career

JEE Advanced 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതൽ ആരംഭിക്കും, മെയ് രണ്ട് വരെ അപേക്ഷിക്കാം

ഐഐടികൾക്ക് പുറമേ, മറ്റ് ചില പ്രമുഖ സ്ഥാപനങ്ങളും ജെഇഇ അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) നടത്തിയ ജെ ഇഇ മെയിൽ 2026 പരീക്ഷയിൽ പങ്കെടുത്ത് അഡ്വാൻസ്ഡ് എഴുതാൻ യോഗ്യത നേടിയവർക്ക് ഏപ്രിൽ 23 മുതൽ അപേക്ഷിക്കാം.

ഏപ്രിൽ 23 ന് രാവിലെ 10 മണി മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും. ജെഇഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക ഫലപ്രഖ്യാപനത്തിനൊപ്പം എൻടിഎ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് രണ്ടിന് രാത്രി 11.59 വരെ രജിസ്ട്രേഷൻ വിൻഡോ വഴി അപേക്ഷ സമർപ്പിക്കാം.

ഐഐടി റൂർക്കിയാണ് ഇത്തവണ പരീക്ഷാ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ഏപ്രിൽ 23 മുതൽ ഈ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് മെയ് നാല് വരെ അപേക്ഷാ ഫീസ് വരെ അടയ്ക്കാം. വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ മെയ് 11 മുതൽ മെയ് 17 വരെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. നിലവിൽ മെയ് 17-നാണ് പരീക്ഷ തീരുമാനിച്ചിട്ടുള്ളത്.

രണ്ട് പേപ്പറുകളായാണ് പരീക്ഷ. ഒന്നാം പേപ്പർ രാവിലെ ഒൻപത് മണി മുതൽ 12 മണി വരെയും രണ്ടാം പേപ്പർ ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയുമാണ്. ജൂൺ ഒന്നിന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

ഫീസ് അടയ്ക്കേണ്ട അവസാന തീയതി മെയ് 4, 2026. പരീക്ഷാ തീയതി മെയ് 17, 2026. ജൂൺ ഒന്നിനാണ് ഫലപ്രഖ്യാപനം.

ഐഐടികളിൽ വിവിധ ബിരുദ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുന്നതിന് മാനദണ്ഡമാക്കുന്നത് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ സ്കോറാണ്.

ഐഐടികൾക്ക് പുറമേ, മറ്റ് ചില സ്ഥാപനങ്ങളും ജെഇഇ അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), ബെംഗളൂരു

ബെർഹാംപൂർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പൂനെ, തിരുവനന്തപുരം, തിരുപ്പതി എന്നിവിടങ്ങളിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ)

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി)

റായ്ബറേലിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (ആർജിഐപിടി),

വിശാഖപട്ടണത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി (ഐഐപിഇ) എന്നീ സ്ഥാപനങ്ങളും പ്രവേശനത്തിനായുള്ള മാനദണ്ഡമാക്കുന്നത് ജെഇഇ അഡ്വാൻസ്ഡ് ഫലമാണ്.

Education News: JEE Advanced 2026 registration will begin on April 23, 2026. Eligible candidates can submit applications online until May 2. Check important dates, eligibility, and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് പുരയിലുണ്ടായ അപകടം; മരണസംഖ്യ 14 ആയി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

ടീച്ചര്‍മാര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം പാര്‍ക്ക് കാണാന്‍ എത്തി; പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെളളച്ചാലില്‍ വീണു മരിച്ചു

'എസ്എംഎസ്, വാട്സ്ആപ്പ് വഴി വരുന്ന ലോണ്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്'; 'കൊല ആപ്പുകള്‍'ക്കെതിരെ പൊലീസ് മുന്നറിയിപ്പ്

സ്വകാര്യ മേഖലയിലെ മാർക്കറ്റിങ്, സെയിൽസ് ജോലികളിൽ സൗദിവൽക്കരണ നിരക്ക് ഉയർത്തി മാനവ വിഭവശേഷി മന്ത്രാലയം

'മതപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല'; എഴുത്തച്ഛന്‍ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിനോയ് തോമസ്

SCROLL FOR NEXT