JEE Main 2026: NTA Advises Students To Update Aadhaar, UDID and Category Certificates  meta ai
Career

JEE Main 2026: ആധാർ അപ്‌ഡേറ്റ് ചെയ്യണമെന്ന് എൻ‌ടി‌എ

ജെ‌ഇഇ മെയിൻ 2026: ജെ‌ഇഇ മെയിൻ 2026 ന്റെ ആദ്യ സെഷനുള്ള അപേക്ഷാ നടപടിക്രമങ്ങൾ 2025 ഒക്ടോബറിൽ ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

ജെ‌ഇഇ മെയിൻ 2026: ജെ‌ഇഇ മെയിൻ 2026 ന്റെ ആദ്യ സെഷനുള്ള അപേക്ഷാ നടപടിക്രമങ്ങൾ 2025 ഒക്ടോബറിൽ ആരംഭിക്കും. പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർ ഉടനടി ചെയ്യേണ്ടുന്ന കാര്യങ്ങളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞിട്ടുള്ളത്.

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ)2026 (ജെ ഇഇ മെയിൻ) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) പ്രധാന അറിയിപ്പ് നൽകിയിട്ടുണ്ട്. പിശകുകൾ, പരാതികൾ അല്ലെങ്കിൽ പിന്നീടുള്ള ഘട്ടങ്ങളിൽ അപേക്ഷ നിരസിക്കൽ തുടങ്ങിയ സംഭവങ്ങൾ ഒഴിവാക്കാൻ, പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അവരുടെ അവശ്യ രേഖകൾ മുൻകൂട്ടി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് എൻടിഎ പരീക്ഷാർത്ഥികളോട് ആവശ്യപ്പെട്ടു.

എൻടിഎ നിർദ്ദേശം അനുസരിച്ച്, ഒക്ടോബറിൽ അപേക്ഷ നടപടികൾ ആരംഭിക്കുന്നതിനാൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ആധാർ, കാറ്റഗറി സർട്ടിഫിക്കറ്റുകൾ എന്നിവ ഉടൻ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ആധാർ കാർഡ്

പേര്, ജനനത്തീയതി (ക്ലാസ് 10 സർട്ടിഫിക്കറ്റ് പ്രകാരം), ഏറ്റവും പുതിയ ഫോട്ടോ, വിലാസം, പിതാവിന്റെ പേര് (സ്പെല്ലിങ്, ഇനിഷ്യൽ എന്നിവ ഉൾപ്പടെ) തുടങ്ങിയ വിശദാംശങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുകയും അപ്ഡേറ്റ് ചെയ്തതുമായിരിക്കണം.

യുഡിഐഡി (UDID) കാർഡ് (ഭിന്നശേഷിക്കാർക്ക്)

യുനീക്ക് ഡിസെബിലിറ്റി ഐഡി കാർഡ് സാധുതയുള്ളതും അപ്ഡേറ്റ് ചെയ്തതും, പുതുക്കിയതുമായിരിക്കണം.

കാറ്റഗറി സർട്ടിഫിക്കറ്റ്

ഇ ഡബ്ല്യു എസ്(EWS), എസ് സി(SC),എസ് ടി (ST) അല്ലെങ്കിൽ ഒബിസി- എൻ സി എൽ (OBC-NCL )വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അവരുടെ സർട്ടിഫിക്കറ്റുകൾ സാധുതയുള്ളതും, അപ്ഡേറ്റ് ചെയ്തതുമാണെന്ന് ഉറപ്പാക്കണം.

ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഇതിനൊപ്പമുള്ള ലിങ്കിൽ വായിക്കാം: https://cdnbbsr.s3waas.gov.in/s3f8e59f4b2fe7c5705bf878bbd494ccdf/uploads/2025/09/202509291610241775.pdf

ജെ ഇ ഇ മെയിൻ 2026 ന്റെ ആദ്യ സെഷനുള്ള അപേക്ഷാ പ്രക്രിയ 2025 ഒക്ടോബറിൽ jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ, നിർദ്ദേശങ്ങൾ, അറിയിപ്പുകൾ എന്നിവയും അതിൽ ലഭിക്കുമെന്ന് എൻ ടി എ അറിയിച്ചു.

Education News: JEE Main 2026: The application process for the first session of JEE Main 2026 will begin in October, 2025.NTA Advises Students To Update Aadhaar, UDID and Category Certificates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

'പരാതിക്ക് പിന്നില്‍ പി ശശിയുടെ ഓഫീസ്; പുറത്തുവന്നശേഷം കൂടുതല്‍ പറയാം'; വ്യവസായ ഷര്‍ഷാദ് റിമാന്‍ഡില്‍

SCROLL FOR NEXT