JEE Main 2026 Session 2 Registration: The application window for JEE Main 2026 Session 2 will be open from February 1 to February 25, 2026. Students planning to appear for the exam should complete their registration within this period. AI image Gemini
Career

JEE Main 2026 Session 2: രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും,ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

ജനുവരിയിൽ നടന്ന ജെഇഇ മെയിൻ 2026 സെഷൻ 1 ന്റെ ഫലം 2026 ഫെബ്രുവരി 12-നകം പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. ജെഇഇ മെയിൻ 2026 സെഷൻ 1 ന്റെ ഉത്തര സൂചിക എൻ ടി എ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ജെഇഇ മെയിൻ 2026 സെഷൻ 2 രജിസ്ട്രേഷനായുള്ള നടപടി ക്രമങ്ങൾ നാളെ ( ഫെബ്രുവരി ഒന്ന്) മുതൽ ആരംഭിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) അറിയിച്ചു.

ജെഇഇ (മെയിൻ) 2026 സെഷൻ 2-നുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ സംബന്ധിച്ച് പരീക്ഷ നടത്തുന്ന സ്ഥാപനമായ എൻടിഎ ഔദ്യോഗിക എക്സ് ഹാൻഡിലാണ് ഈ വിവരം അറിയിച്ചത്.

വിജ്ഞാപനമനുസരിച്ച്, ജെ ഇഇ മെയിൻ 2026 സെഷൻ 2-നുള്ള അപേക്ഷ 2026 ഫെബ്രുവരി ഒന്ന് മുതൽ ഫെബ്രുവരി 25 വരെ സമർപ്പിക്കാം. വിദ്യാർത്ഥികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും അപേക്ഷാ ഫോം പൂരിപ്പിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടയ്ക്കുകയും വേണം.

എൻ‌ടി‌എ jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. പരീക്ഷയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കും നിർദ്ദേശങ്ങൾക്കുമായി പതിവായി പോർട്ടൽ പരിശോധിക്കണമെന്ന് എൻ ടി എ പറഞ്ഞു. .

എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ , jeemain@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ 011-40759000 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ നാഷണൽ ടെസ്റ്റിങ് ഏജൻസിയുമായി ബന്ധപ്പെടാം.

ജെഇഇ മെയിൻസ് 2026 രണ്ട് സെഷനുകളിലായാണ് നടക്കുന്നത് - ആദ്യത്തേത് ജനുവരിയിൽ പരീക്ഷ നടന്നു. രണ്ടാമത്തെ പരീക്ഷ ഏപ്രിലിലായിരിക്കും നടക്കുക.

ജനുവരിയിൽ നടന്ന ജെഇഇ മെയിൻ 2026 സെഷൻ 1 ന്റെ ഫലം 2026 ഫെബ്രുവരി 12-നകം പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. ജെഇഇ മെയിൻ 2026 സെഷൻ 1 ന്റെ ഉത്തര സൂചിക എൻ ടി എ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Education News: JEE Main 2026 Session 2 registration will be open from February 1 to February 25, 2026. Students planning to appear for the exam should apply online within the deadline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

SCROLL FOR NEXT