The Joint Entrance Screening Test (JEST) will be held on April 12 at centres across India, including Kerala. Application Window will open soon Gemini AI
Career

'ജെസ്റ്റ്' എപ്രിൽ 12 ന്, അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും

കേരളത്തിൽ നാല് കേന്ദ്രങ്ങൾ ഉൾപ്പെടുന്നു. മലപ്പുറം, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ ജില്ലകളിലായിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.

സമകാലിക മലയാളം ഡെസ്ക്

ജോയിന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജെസ്റ്റ്-JEST) ഈ വർഷം നടത്തുന്ന പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 12 നായിരിക്കും. പരീക്ഷ. കേരളത്തിൽ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽവച്ച് പ്രവേശന പരീക്ഷ നടക്കും.

പരീക്ഷാ തീയതി പ്രഖ്യാപിച്ചുവെങ്കിലും പരീക്ഷയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടില്ല. അപേക്ഷ സ്വീകരിക്കുന്നതിനുള്ള വിൻഡോ വൈകാതെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫിസിക്സിലും തിയറ്ററിക്കൽ കമ്പ്യൂട്ടർ സയൻസിലും വർഷം തോറും നടത്തുന്ന ഒരു പ്രധാന ദേശീയ തല പരീക്ഷയാണ് ജെസ്റ്റ്.

ഫിസിക്സിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, എംഎസ്‌സി പ്രോഗ്രാമുകളിലേക്കും, തിയറ്ററിക്കൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കും, കമ്പ്യൂട്ടേഷണൽ ബയോളജിയിൽ പിഎച്ച്ഡി പ്രോഗ്രാമിലേക്കുമുള്ള പ്രവേശന പരീക്ഷയാണിത്

ജെസ്റ്റിൽ ഭാഗമാകുന്ന സ്ഥാപനങ്ങൾ അവരുടെ അപേക്ഷാ മാനദണ്ഡങ്ങൾക്കൊപ്പം ജെസ്റ്റ് സ്കോർ കൂടി അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നു. ദേശീയതലത്തിൽ 31 മുൻനിര സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

പരീക്ഷയെ കുറിച്ച് അറിയാം

പരീക്ഷ എംഎസ്‌സി തലത്തിലോ, ഫിസിക്സിലും കമ്പ്യൂട്ടർ സയൻസിലും അഡ്വാൻസ്ഡ് ബിഎസ്‌സി തലത്തിലോ ആയിരിക്കും.

ചോദ്യരീതിയിൽ ഇത്തവണ മാറ്റമുണ്ട്. 100 മാർക്കിന്റെ പരീക്ഷയ്ക്ക് 180 മിനിറ്റ് സമയം. മൂന്നു ഭാഗങ്ങളിലായി 40 ചോദ്യങ്ങളാകും ഉണ്ടാകുക. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക സൈറ്റിൽ ലഭിക്കും.

അപേക്ഷാ ഫീസ്

ഫീസ് പൊതു വിഭാഗത്തിന് 1200 രൂപ. എസ്‌സി/എസ്ടി, പിഡബ്ല്യുഡി വിഭാഗത്തിലെ അപേക്ഷർക്ക് 600 രൂപയുമാണ്.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

രാജ്യത്തൊട്ടാകെ 43 കേന്ദ്രങ്ങളിൽ വച്ചാണ് ജസ്റ്റ് പ്രവേശന പരീക്ഷ നടക്കുന്നത്. ഇതിൽ കേരളത്തിൽ നാല് കേന്ദ്രങ്ങൾ ഉൾപ്പെടുന്നു. മലപ്പുറം, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ ജില്ലകളിലായിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.

തിരുപ്പതി ഐസർ (ഐഐഎസ്ഇആർ തിരുപ്പതി- IISER Tirupati) ആണ് പരീക്ഷയ്ക്ക് നേതൃത്വം നൽകുന്ന സ്ഥാപനം. തിരുവനന്തപുരത്തെ ഐസർ, ഐഐഎസ്ടി എന്നിവയും ഈ ടെസ്റ്റിന്റെ സ്കോർ സ്വീകരിക്കുന്നു.

കൂടുതൽ വിവരങ്ങൾ അറിയാൻ ജെസ്റ്റ് ഔദ്യോഗിക സൈറ്റ് ഇവിടെ കാണാം

Education News: The Joint Entrance Screening Test (JEST) 2026 will be conducted on April 12 at centres across India, including Kerala. Application Window will open soon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയക്കളിയുണ്ടെന്ന് ബോധ്യമായി'; ഐക്യത്തിനില്ലെന്ന് സുകുമാരന്‍ നായര്‍

'ആരോപണങ്ങള്‍ അടിസ്ഥാന രഹിതം'; ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

ഒമ്പത് വയസുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

UK STEM Scholarship: പെൺകുട്ടികൾക്ക് യുകെയിൽ സൗജന്യമായി പഠിക്കാം?, ബ്രിട്ടീഷ് കൗൺസി​ലിന്റെ വിദ്യാർത്ഥിനികൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം

നടാൽ അടിപ്പാത നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം; കണ്ണൂരില്‍ നാളെ സ്വകാര്യ ബസുകള്‍ പണിമുടക്കും

SCROLL FOR NEXT