കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസി (കെ-ഡിസ്‌ക്) ലിൽ വ്യക്തിത്വ വികസന പ്രൊഫഷണലുകളെ ( പേഴ്സണാലിറ്റി ഡെവലപ്മെന്റ് പ്രൊഫഷണൽ- പിഡിപി) നിയമിക്കുന്നു. സോഫ്റ്റ് സ്കിൽസ്/വ്യക്തിത്വ വികസന പരിശീലനം എന്നിവ നൽകുന്നതിനായാണ് ഇവരെ നിയമിക്കുന്നത്.
സാങ്കേതികവിദ്യയുടെ സാമൂഹിക രൂപീകരണം, സംസ്ഥാനത്ത് നൂതനാശയങ്ങൾ വളർത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുകൂലവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നിവയിൽ പുതിയ ദിശകൾ സൃഷ്ടിക്കുന്നതിനായി തന്ത്രപരമായ പദ്ധതികൾ അവതരിപ്പിക്കുക എന്നതാണ് കേരള സർക്കാർ രൂപീകരിച്ച കെ-ഡിസ്‌കിന്റെ ലക്ഷ്യം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണണ് അപേക്ഷകർക്കുള്ള അടിസ്ഥാന യോഗ്യത.
സോഫ്റ്റ് സ്കിൽസ്/വ്യക്തിത്വ വികസന പരിശീലനം നൽകുന്നതിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ഉണ്ടാവണം.
ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
കെ-ഡിസ്‌ക്/സിഎംഡി എന്നിവയിൽ പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനർമാരായി ( പിഡിടി) എംപാനൽ ചെയ്തിട്ടുള്ള വ്യക്തികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മാനേജ്മെന്റ് ഡെവലപ്മെന്റ് സെന്റർ (സി എം ഡി ) വെബ്സൈറ്റിലെ നൽകിയിരിക്കുന്ന നിർദ്ദിഷ്ട വിജ്ഞാപനത്തിൽ അനുബന്ധം ഒന്നായി നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സിവിയും യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം വേണം അപേക്ഷിക്കാൻ.
അപേക്ഷിക്കേണ്ട അവസാന തീയതി : ഫെബ്രുവരി ഏഴ് വൈകുന്നേരം അഞ്ച് മണിവരെ
അപേക്ഷിക്കേണ്ട വിലാസം: K-DISCrecruitment2025.01@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ - വെള്ളി) രാവിലെ 10 നും വൈകുന്നേരം അഞ്ച് മണിക്കും ഇടയിൽ 0471 2320101, എക്സ്റ്റൻഷൻ: 237,250 എന്നീ ഫോൺ നമ്പറിൽ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates