

എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ (Exim Bank-എക്സിം ബാങ്ക്)യിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തിന് ധനസഹായം നൽകുന്നതിലും, സുഗമമാക്കുന്നതിലും, പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന ധനകാര്യ സ്ഥാപനമാണ് എക്സിം ബാങ്ക്.
ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഔദ്യോഗിക വിജ്ഞാപന പ്രകാരം ഡെപ്യൂട്ടി മാനേജർ തസ്തികകളിലേക്ക് 20 ഒഴിവുകളാണ് ഉള്ളത്.
യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. എക്സിം ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.eximbankindia.in വഴി വേണം അപേക്ഷ നൽകേണ്ടത്. അല്ലാതെയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഫെബ്രുവരി 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
കുറഞ്ഞത് 60% മൊത്തം മാർക്കോടെ ബിരുദം / തത്തുല്യമായ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി (CGPA). ബിരുദ കോഴ്‌സ് കുറഞ്ഞത് മൂന്ന് വർഷത്തെ മുഴുവൻ സമയ ദൈർഘ്യമുള്ളതായിരിക്കണം.
ഫിനാൻസ്, ഇന്റർനാഷണൽ ബിസിനസ്, ഫോറിൻ ട്രേഡ്, എന്നിവയിൽ ഏതിലെങ്കിലും സ്പെഷ്യലൈസേഷനോടുകൂടിയ ബിരുദാനന്തര ബിരുദം (MBA / PGDBA / PGDBM / MMS) അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് (CA)
അല്ലെങ്കിൽ കുറഞ്ഞത് 60% മൊത്തം മാർക്കോടെ ഫിനാൻസിൽ സ്പെഷ്യലൈസേഷനോ തത്തുല്യമായ CGPA യോ ഉള്ള കുറഞ്ഞത് രണ്ട് വർഷത്തെ മുഴുവൻ സമയ ബിരുദാനന്തര ബിരുദ കോഴ്‌സ് ഉണ്ടായിരിക്കണം.
സി എ ആണെങ്കിൽ, പ്രൊഫഷണൽ പരീക്ഷ പാസായാൽ മതി. ഐസിഎ ഐ(ICAI) അംഗത്വം നിർബന്ധമാണ്.
സർക്കാർ , എഐസിടിഇ (AICTE) യുജിസി (UGC) എന്നിവരാരെങ്കിലും അംഗീകരിച്ച സർവകലാശാലകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ആകണം യോഗ്യത നേടിയിരിക്കേണ്ടത്.
കറസ്പോണ്ടൻസ് / പാർട്ട് ടൈം / ഓപ്പൺ യൂണിവേഴ്സിറ്റി / ഓപ്പൺ ലേണിങ് / എക്സ്റ്റേണൽ / ഡിസ്റ്റൻസ് ലേണിങ് വഴി ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതല്ല.
പ്രവൃത്തി പരിചയം: വാണിജ്യ ബാങ്ക്/ധനകാര്യ സ്ഥാപനം/സംസ്ഥാന തലത്തിലുള്ള ടേം ലെൻഡിങ് സ്ഥാപനം എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം, പ്രോജക്ട് ഫിനാൻസ്, ക്രെഡിറ്റ് അപ്രൈസൽ, ടേം ലെൻഡിങ് വിശകലനം, വിദേശ സംയുക്ത സംരംഭങ്ങളുടെ ധനസഹായം എന്നിവയിൽ വൈദഗ്ദ്ധ്യം ഉണ്ടാകണം.
പ്രായപരിധി: 21-28 വയസ്സ് (31-12-2025 പ്രകാരം)
അർഹതയുള്ളവർക്ക് മാനദണ്ഡപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
ജനറൽ, ഒബിസി ഉദ്യോഗാർത്ഥികൾക്ക് : 600 രൂപ
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ്, സ്ത്രീകൾ എന്നിവർക്ക്: 100 രൂപ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 15
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates