കോഴിക്കോട് എൻഐടിയിൽ വിവിധ ഒഴിവുകൾ, ജനുവരി 22 മുതൽ അപേക്ഷിക്കാം

ഫെബ്രുവരി ആറാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
NIT Calicut
NIT Kozhikode Announces Vacancies Across Various Posts; Check Dates and Details NIT
Updated on
3 min read

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി( എൻ ഐടി- NIT) എട്ട് തസ്തികകളിലുള്ള വിവിധ ഒഴിവുകൾ നികത്തുന്നതിനായി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

എക്സിക്യൂട്ടീവ് (ഔട്ട്റീച്ച്), ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ, എക്സിക്യൂട്ടീവ് (തുടർ വിദ്യാഭ്യാസവും നൈപുണ്യ വികസനവും), പ്ലേസ്മെന്റ് ഓഫീസർ, ഹോർട്ടികൾച്ചർ ഓഫീസർ, സോഫ്റ്റ്‌വെയർ ഡെവലപ്പർ, നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

NIT Calicut
ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു,ആറ് ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ളവർക്ക് അപേക്ഷിക്കാം

ബിരുദം, ബി ടെക്/ബിഇ, എം എസ്‌സി, എംബിഎ/പിജിഡിഎം തുടങ്ങിയ യോഗ്യതകൾ തസ്തികയനുസരിച്ച് യോഗ്യത നിശ്ചയിച്ചാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രായപരിധി 35 മുതൽ 50 വയസ്സ് വരെ തസ്തികയ്ക്ക് അടിസ്ഥാനമായി പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്. തസ്തികയെ അടിസ്ഥനമാക്കി 40,000 രൂപ മുതൽ 75,000 രൂപ വരെ ശമ്പളം ലഭിക്കും.

താൽപ്പര്യമുള്ളവരും യോഗ്യതയുളളവരുമായി ഉദ്യോഗാർത്ഥികൾക്ക് നാളെ (22-01-2026) മുതൽ അപേക്ഷിക്കാം. ഫെബ്രുവരി ആറ് (06-02-2026) ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്.

NIT Calicut
എൻജിനിയറിങ് ബിരുദമുള്ളവർക്ക് തദ്ദേശ വകുപ്പിൽ ജോലി, 126 ഒഴിവുകൾ; ജനുവരി 30 വരെ അപേക്ഷിക്കാം

🟢 പോസ്റ്റ് കോഡ്: 01

തസ്തികയുടെപേര്: എക്സിക്യൂട്ടീവ് (ഔട്ട്റീച്ച്):

യോഗ്യത: ബിസിനസ് സ്കൂൾ/മാനേജ്മെന്റ് സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബി ടെക്/പിജിഡിഎം/എംബിഎ/ഇന്റർനാഷണൽ റിലേഷൻസിൽ മാസ്റ്റേഴ്സ് ബിരുദം.

അഭികാമ്യം: മൂന്ന് വർഷത്തെ പരിചയം.

ശമ്പളം: പ്രവൃത്തി പരിചയത്തിനനുസരിച്ച് 60,000 രൂപ മുതൽ 75,000 രൂപ വരെ പ്രതിമാസ വേതനം.

പ്രായ പരിധി : 45 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മുൻഗണന. (06-02-2026ൽ)

ഒഴിവുകളുടെ എണ്ണം : ഒന്ന്

🟢 പോസ്റ്റ് കോഡ്: 02

തസ്തികയുടെപേര്: ചീഫ് സെക്യൂരിറ്റി ഓഫീസർ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും സമാനമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ സെക്യൂരിറ്റി ഓഫീസറായി കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവും; സുബേദാർ മേജറിന് (ആർമി) തുല്യമായ റാങ്കിൽ കുറയാത്ത വിരമിച്ച മുൻ സൈനിക ഉദ്യോഗസ്ഥനായിരിക്കണം.

ശമ്പളം: പരിചയത്തിനനുസരിച്ച് 70,000 മുതൽ 75,000 രൂപ വരെ പ്രതിമാസ വേതനം.

പ്രായപരിധി: 50 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മുൻഗണന.(06-02-2026ൽ)

ഒഴിവുകളുടെ എണ്ണം: ഒന്ന്

NIT Calicut
സുപ്രീം കോടതിയിൽ ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ, നിയമ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

🟢 പോസ്റ്റ് കോഡ്: 03

തസ്തികയുടെപേര്: അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ

യോഗ്യത: : ഏതെങ്കിലും വിഷയത്തിൽ ബിരുദം, സമാനമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ സുരക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സൂപ്പർവൈസറി റോളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം; ഹവിൽദാറി (ആർമി) ന് തുല്യമായ റാങ്കിൽ കുറയാത്ത വിരമിച്ച മുൻ സൈനിക ഉദ്യോഗസ്ഥനായിരിക്കണം.

ശമ്പളം: പരിചയത്തിന് ആനുപാതികമായി 30,000 മുതൽ 35,000 രൂപ വരെ പ്രതിമാസ വേതനം.

പ്രായപരിധി: 50 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മുൻഗണന.(06-02-2026ൽ)

ഒഴിവുകളുടെ എണ്ണം: ഒന്ന്

🟢 പോസ്റ്റ് കോഡ്: 04

തസ്തികയുടെ പേര്:എക്സിക്യൂട്ടീവ് (തുടർ വിദ്യാഭ്യാസവും നൈപുണ്യ വികസനവും)

യോഗ്യത: എൻജിനിയറിങ് /ടെക്നോളജിയിൽ ബിരുദം (ബിടെക്) അല്ലെങ്കിൽ മാനേജ്മെന്റിൽ ബിരുദാന്തര ബിരുദം (എംബിഎ) .

അഭികാമ്യം: കപ്പാസിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമുകൾ നടത്തുന്നതിൽ ഒരു വർഷത്തെ പരിചയം.

ശമ്പളം : പരിചയത്തിനനുസരിച്ച് 40,000 മുതൽ 45,000 രൂപ വരെ പ്രതിമാസ വേതനം.

പ്രായപരിധി: 40 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മുൻഗണന.(06-02-2026ൽ)

ഒഴിവുകളുടെ എണ്ണം: ഒന്ന്

NIT Calicut
ലോക ബാങ്ക് ഗ്രൂപ്പ് ഇന്റേൺഷിപ്പ് പ്രോഗ്രാം ആരംഭിച്ചു, ഫെബ്രുവരി 17 വരെ അപേക്ഷിക്കാം

🟢 പോസ്റ്റ് കോഡ്: 05

തസ്തികയുടെ പേര്: പ്ലേസ്‌മെന്റ് ഓഫീസർ

യോഗ്യത: മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം (എം‌ബി‌എ), കൂടാതെ പ്രശസ്ത സ്ഥാപനങ്ങളിൽ പ്ലേസ്‌മെന്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ മുൻ പരിചയം; സി‌എഫ്‌ടി‌ഐകളിലെ പരിചയത്തിന് മുൻഗണന.

ശമ്പളം: പ്രതിമാസം 60,000 രൂപ (സമാഹൃതം).

പ്രായപരിധി: 45 വയസ്സിൽ താഴെ.(06-02-2026ൽ)

ഒഴിവുകളുടെ എണ്ണം: രണ്ട്

🟢 പോസ്റ്റ് കോഡ്: 06

തസ്തികയുടെ പേര് : ഹോർട്ടികൾച്ചർ ഓഫീസർ

യോഗ്യത: കുറഞ്ഞത് 55% മാർക്കോടെ ഹോർട്ടികൾച്ചർ/കൃഷി/ഫോറസ്ട്രി എന്നിവയിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 55% മാർക്കോടെ ഹോർട്ടികൾച്ചർ/കൃഷി/ഫോറസ്ട്രി എന്നിവയിൽ ബിരുദാനന്തര ബിരുദം, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം: പ്രവൃത്തിപരിചയത്തിനനുസരിച്ച് 50,000 രൂപ മുതൽ 60,000 രൂപ വരെ പ്രതിമാസ വേതനം.

പ്രായപരിധി: 35 വയസ്സിൽ താഴെ.(06-02-2026ൽ)

ഒഴിവുകളുടെ എണ്ണം: ഒന്ന്

NIT Calicut
CUET PG 2026 : അപേക്ഷിക്കാനുള്ള അവസാന തീയതി മൂന്ന് ദിവസം കൂടി നീട്ടി എൻടിഎ

🟢 പോസ്റ്റ് കോഡ്: 07

തസ്തികയുടെ പേര്: സോഫ്റ്റ്‌വെയർ ഡെവലപ്പർ

യോഗ്യത: കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ വിജ്ഞാപനത്തിലെ അനുബന്ധം - 1-ൽ വിശദമാക്കിയിരിക്കുന്നതുപോലെ നൈപുണികൾ ഉള്ള കമ്പ്യൂട്ടർ സയൻസ്.

ശമ്പളം: പ്രതിമാസം 50,000 രൂപ (സമാഹൃതം).

പ്രായപരിധി: 45 വയസ്സിൽ താഴെ.(06-02-2026ൽ)

ഒഴിവുകളുടെ എണ്ണം: രണ്ട്

🟢 പോസ്റ്റ് കോഡ്: 08

തസ്തികയുടെ പേര്: നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ

യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ നെറ്റ്‌വർക്കിങ്/കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ഈ മേഖലയിൽ പ്രവൃത്തി പരിചയം

അഭികാമ്യം: CCNA/CCNP/CompTIA നെറ്റ്‌വർക്ക്+/MCSA/തത്തുല്യം പോലുള്ള വ്യവസായ അംഗീകൃത സർട്ടിഫിക്കേഷനുകൾ ഒരു അധിക നേട്ടമായിരിക്കും.

ശമ്പളം: പ്രവൃത്തിപരിചയത്തിന് ആനുപാതികമായി 40,000 മുതൽ 50,000 രൂപ വരെ പ്രതിമാസ വേതനം.

പ്രായപരിധി: 45 വയസ്സിൽ താഴെ.(06-02-2026ൽ)

ഒഴിവുകളുടെ എണ്ണം: ഒന്ന്

NIT Calicut
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പിഎസ്‍സി അപേക്ഷയിൽ ഇനി മുതൽ തെറ്റ് തിരുത്താൻ അവസരം

അപേക്ഷാ ഫീസ്

എട്ട് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനും അപേക്ഷാ ഫീസ് ഒടുക്കേണ്ടതുണ്ട്. തസ്തിക അനുസരിച്ച് അപേക്ഷാ ഫീസിൽ വ്യത്യാസമുണ്ട്.എസ്‌സി/എസ്ടി/സ്ത്രീകൾ/ഇഎസ്എം/പിഡബ്ല്യുബിഡി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് തുക 50 ശതമാനം അടച്ചാൽ മതിയാകും.

മൂന്ന്, നാല് അഞ്ച് പോസ്റ്റ് കോഡുകൾക്ക് 500 രൂപയാണ് ജനറൽ വിഭാഗത്തിനുള്ള അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/സ്ത്രീകൾ/ഇഎസ്എം/പിഡബ്ല്യുബിഡി വിഭാഗത്തിൽപ്പെട്ടവർ 250 രൂപ അപേക്ഷാ ഫീസായി നൽകണം.

മറ്റ് എല്ലാ തസ്തികകൾക്കും ആയിരം രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/സ്ത്രീകൾ/ഇഎസ്എം/പിഡബ്ല്യുബിഡി വിഭാഗത്തിൽപ്പെട്ടവർ ഈ തസ്തികകളിൽ അപേക്ഷാ ഫീസായി 500 രൂപ ഒടുക്കണം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറ് (06/02/2026) ആണ്

Summary

Job Alert: National Institute of Technology (NIT) Kozhikode has released an official recruitment notification to fill various vacancies. Check important dates, eligibility, and other details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com