CUET PG 2026 : അപേക്ഷിക്കാനുള്ള അവസാന തീയതി മൂന്ന് ദിവസം കൂടി നീട്ടി എൻടിഎ

ഇന്ത്യയിലുടനീളമുള്ള 292 കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തുള്ള 16 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്.
CUET PG 2026
CUET PG 2026 Registration Deadline Extended date and detailsപ്രതീകാത്മക ചിത്രം
Updated on
1 min read

പൊതുപ്രവേശന പരീക്ഷയുടെ(കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ്- CUET PG) 2026 ന്റെ രജിസ്ട്രേഷൻ സമയപരിധി നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നീട്ടി. രജിസ്ട്രേഷനുള്ള അവസരം നിലവിൽ മൂന്ന് ദിവസം കൂടിയാണ് നീട്ടി നൽകിയിരിക്കുന്നത്.

അപേക്ഷകർക്ക് ഇപ്പോൾ 2026 ജനുവരി 23 വരെ ഓൺലൈൻ അപേക്ഷാ ഫോമുകൾ സമർപ്പിക്കാം. അപേക്ഷിക്കാൻ വിട്ടുപോയവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

CUET PG 2026
റെയിൽവേയിൽ 22,000 ഒഴിവുകൾ, ഐടിഐ കഴിഞ്ഞവർക്ക് അവസരം; മാർച്ച് വരെ അപേക്ഷിക്കാം

കേന്ദ്ര സർവകലാശാലകളിലുടനീളമുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് സി യു ഇ ടി പിജി (CUET PG 2026) പരീക്ഷ നടത്തുന്നത്. നിരവധി സംസ്ഥാന, കൽപ്പിത, സ്വകാര്യ സർവകലാശാലകളും ഈ പരീക്ഷയിലൂടെ ലിസ്റ്റ് ചെയ്യുന്നതിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് പ്രവേശന നൽകുന്നത്.

157 വിഷയങ്ങൾക്കായി നടത്തുന്ന മൾട്ടി ഡിസിപ്ലിനറി പ്രവേശന പരീക്ഷയായാണ് ഇതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള 292 കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തുള്ള 16 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്.

CUET PG 2026
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 350 ഒഴിവുകൾ, ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ, മാർക്കറ്റിങ് ഓഫീസർ

പരീക്ഷാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

CUET PG 2026-നുള്ള അപേക്ഷാ പ്രക്രിയ പൂർണ്ണമായും ഓൺലൈനിലാണ്, ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ ഇത് പൂരിപ്പിക്കാൻ കഴിയൂ. മറ്റേതെങ്കിലും രീതിയിലൂടെ അയയ്ക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

ഒന്നിലധികം അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ, ഒരു അപേക്ഷാ ഫോം മാത്രമേ സമർപ്പിക്കാവൂ എന്ന് എൻ ടി എ പരീക്ഷാർത്ഥികൾക്കുള്ള അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവേശന പ്രക്രിയയിലുടനീളം അപേക്ഷകർ അവരുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിലനിർത്തണം. പരീക്ഷയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും അറിയിപ്പുകളും ഉൾപ്പെടെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും രജിസ്റ്റർ ചെയ്ത മെയിലിലും നമ്പറിലുമായിരിക്കും.

CUET PG 2026
PSC|ബിരുദമുണ്ടോ? കേരള നാഷണൽ സേവിങ്സ് സ‍ർവീസിൽ അസിസ്റ്റ​ന്റ് ഡയറക്ടർ ആകാം, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

പ്രധാന തീയതികൾ

➡️രജിസ്ട്രേഷന് നീട്ടി നൽകിയ അവസാനതീയതി: ജനുവരി 23

➡️ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: ജനുവരി 25

➡️അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരം : ജനുവരി 28 മുതൽ ജനുവരി 30 വരെ

Summary

Education News: NTA has extended the CUET PG 2026 registration deadline. Candidates can apply online, check Last date correction dates, fee payment schedule, and key application instructions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com