Kannur University Faculty Recruitment 2025  Ai - Gemini
Career

കണ്ണൂർ സർവകലാശാലയിൽ പ്രൊഫസർ,അസോസിയേറ്റ്,അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസർ വിഭാഗത്തിൽ വുഡ് സയൻസ് ആൻഡ് ടെക്നോളജി,മ്യൂസിക്, എക്കണോമിക്സ് എന്നി വിഷയങ്ങളിൽ ഓരോ ഒഴിവുകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ സ്ഥിരം അദ്ധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രൊഫസർ -02, അസോസിയേറ്റ് പ്രൊഫസർ - 11 ,അസിസ്റ്റൻറ് പ്രൊഫസർ -03 എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രൊഫസർ തസ്തികയിൽ ഇംഗ്ലീഷ്,ആന്ത്രോപോളജി എന്നി വിഭാഗങ്ങളിൽ ഓരോ ഒഴിവുകളാണ് ഉള്ളത്.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ബിഹേവിയറൽ സയൻസ്, ഹിസ്റ്ററി ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ്, വുഡ് സയൻസ് ആൻഡ് ടെക്നോളജി,മ്യൂസിക് , ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ്,ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്,ഇംഗ്ലീഷ്, മാത്തമാറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്കൽ സയൻസ്,എക്കണോമിക്സ് എന്നി വിഷയങ്ങളിൽ ഓരോ ഒഴിവുകളുണ്ട്.

അസിസ്റ്റന്റ് പ്രൊഫസർ വിഭാഗത്തിൽ വുഡ് സയൻസ് ആൻഡ് ടെക്നോളജി,മ്യൂസിക്, എക്കണോമിക്സ് എന്നി വിഷയങ്ങളിൽ ഓരോ ഒഴിവുകളുണ്ട്. 06-12-2025 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടുകൾ മറ്റ് അനുബന്ധരേഖകൾ സഹിതം 12-12-2025, 5.00pm വരെ സർവകലാശാലയിൽ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് www.kannuruniversity.ac.in സന്ദർശിക്കുക.

Job alert: Kannur University Announces Faculty Vacancies for Professor, Associate, and Assistant Professor Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നടുറോഡില്‍ കണ്ടത് ചിതറി കിടന്ന മൃതശരീരം; മരിച്ചുപോകുമെന്ന് തോന്നി'; അയല്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത

കൈമാറ്റം ജഡേജയ്ക്ക് ഇഷ്ടപ്പെട്ടില്ല? ചൂടുപിടിച്ച ചർച്ചകൾക്കിടെ താരത്തിന്റെ ഇൻസ്റ്റ അക്കൗണ്ട് അപ്രത്യക്ഷം!

ഡല്‍ഹി സ്‌ഫോടനത്തില്‍ ഒന്‍പത് മരണം; അതീവ ജാഗ്രതാ നിര്‍ദേശം; കേരളത്തില്‍ വിധിയെഴുത്ത് രണ്ട് ഘട്ടങ്ങളിലായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇന്ത്യൻ വിദ്യാർഥിനി യുഎസിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം; ആളുകളെ ഒഴിപ്പിക്കുന്നു; അതീവ ജാഗ്രതാ നിര്‍ദേശം; വിഡിയോ

SCROLL FOR NEXT