Kannur University has invited applications for Ph.D. research programs in various subjects. Kannur University
Career

Kannur University: Ph.D-യ്ക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

നവംബർ 24 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കണ്ണൂർ സർവകലാശാലയിൽ വിവിധ വിഷയങ്ങളിലായി പി.എച്ച്.ഡി. ഗവേഷണ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ എഴുതേണ്ട വിഭാഗത്തിൽപ്പെടുന്നവർക്കും പരീക്ഷയിൽനിന്ന് ഇളവിന് അർഹതയുള്ളവർക്കും അപേക്ഷിക്കാം. നവംബർ 24 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം.

യോഗ്യത

  • മൂന്നുവർഷത്തെ ബിരുദപഠനത്തിനുശേഷം രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും നാലുവർഷത്തെ ബിരുദപഠനത്തിനുശേഷം ഒരു വർഷത്തെ ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷിക്കാം.

  • ബിരുദാനന്തര ബിരുദത്തിന് കുറഞ്ഞത് 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ ഉണ്ടായിരിക്കണം.

  • നാലുവർഷത്തെ ബിരുദപഠനത്തിനുശേഷം നേരിട്ട് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 75 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ വേണം.

  • പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി. (നോൺ ക്രീമി ലെയർ), ഭിന്നശേഷി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കാം.

അപേക്ഷ ക്ഷണിച്ച വിഷയങ്ങൾ

അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ജിയോഗ്രഫി, ഹിന്ദി, ചരിത്രം, ഐ.ടി./കമ്പ്യൂട്ടർ സയൻസ്, കന്നഡ, നിയമം, ലൈഫ് സയൻസ്, മലയാളം, മാത്തമാറ്റിക്സ്, മാനേജ്‌മെന്റ് സ്റ്റഡീസ്, മോളിക്യുലാർ ബയോളജി, ഫിലോസഫി, ഫിസിക്കൽ എജ്യുക്കേഷൻ, ഫിസിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, സ്റ്റാറ്റിസ്റ്റിക്സ്, ഉർദു, വുഡ് സയൻസ്, സുവോളജി, ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ 27 വിഷയങ്ങളിലാണ് പ്രവേശനം.

പ്രവേശന പരീക്ഷയും തിരഞ്ഞെടുപ്പും

പ്രവേശന പരീക്ഷയ്ക്ക് ആകെ 70 മാർക്കാണ്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഗവേഷണ അഭിരുചി, ലോജിക്കൽ റീസണിങ്, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം, കമ്പ്യൂട്ടർ അവബോധം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ബന്ധപ്പെട്ട വിഷയത്തിലെ ചോദ്യങ്ങളും ഉൾപ്പെടും. മൾട്ടിപ്പിൾ ചോയ്സ്, വിവരണാത്മക ചോദ്യങ്ങളുണ്ടാകും.

യോഗ്യത നേടുന്നവരെ വകുപ്പ് ഗവേഷണ സമിതിക്ക് മുമ്പാകെയുള്ള അഭിമുഖത്തിന് ക്ഷണിക്കും.

യു.ജി.സി. നെറ്റ് യോഗ്യത നേടിയവർക്കും നിബന്ധനകൾക്കനുസരിച്ച് പ്രവേശന പരീക്ഷയിൽനിന്ന് ഇളവ് ലഭിക്കാം. ജെ.ആർ.എഫ്. ഉൾപ്പെടെയുള്ള യോഗ്യതകൾക്കനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടപടികൾ.

എങ്ങനെ അപേക്ഷിക്കാം?

കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാ ഫീസ് 750 രൂപയാണ്.

  • അവസാന തീയതി: 2026 നവംബർ 24

  • അപേക്ഷാ ഫീസ്: ₹750

കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

https://www.kannuruniversity.ac.in/en/

Kannur University has invited applications for Ph.D. research programs in various subjects.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

'യാഥാർഥ്യത്തിലേക്ക് വരുമ്പോൾ എനിക്ക് ചെയ്യാൻ പറ്റാത്തൊരു കാര്യമായിരുന്നു അത്'; 'ഡൊറോത്തി'യെക്കുറിച്ച് നടൻ സനന്ത്

കാസർകോട് തളങ്കര കൊലക്കേസ്: പ്രതി നാസറിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ

'വിവാഹ മോചനത്തിന് കാരണം ഐശ്വര്യയുടെ മദ്യപാനം'; അച്ഛനെന്ന നിലയില്‍ മിണ്ടാതിരിക്കില്ല; പൊട്ടിത്തെറിച്ച് അര്‍ജുന്‍

യുവാവിൻറെ ആത്മഹത്യ; മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധം