കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേറ്റീവ് സ്ട്രാറ്റജിക് കൗൺസി ( കെ ഡിസ്ക്)ൽ പ്രോഗ്രാം എക്സീക്യൂട്ടീവ് തലത്തിലുള്ള ഒഴിവുകൾ നികത്തുന്നതിന് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ( സി എം ഡി) വഴി അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ്, പ്രോഗ്രാം എക്സിക്യൂട്ടീവ് എന്നീ തസ്തികകളുമായി ബന്ധപ്പെട്ടാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കെ - ഡിസ്കിന്റെ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിലാണ് ഒഴിവുകളുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ സി എം ഡി മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സി എം ഡിയുടെ പേറോളിൽ കരാറിടിസ്ഥാനത്തിലായിരിക്കും നിയമനം. ഫെബ്രുവരി 18 വരെ അപേക്ഷ സമർപ്പിക്കാം
1 സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് - സെന്റർ ഫോർ എക്സലൻസ് - ഹെഡ്
യോഗ്യത- ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിടെക്കോ തത്തുല്യമാ എൻജിനീയറിങ് ബിരുദമോ
പ്രായപരിധി - 35 വയസ്സ്
ശമ്പളം- 40,000 രൂപ മുതൽ - 50,000 രൂപവരെ സമാഹൃതം
പ്രോഗ്രാം എക്സിക്യൂട്ടീവ് - ഇന്നൊവേഷൻ അനലിസ്റ്റ്
യോഗ്യത- ഡിസൈൻ, എൻജിനീയറിങ്, സോഷ്യൽ സയൻസ് തുടങ്ങി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം
പ്രായപരിധി - 35 വയസ്സ്
ശമ്പളം - 30,000 രൂപമുതൽ 35,000 രൂപവരെ പ്രതിമാസം സമാഹൃതം
പ്രോഗ്രാം എക്സിക്യൂട്ടീവ് റിലേഷൻഷിപ്പ് ഗ്രോത്ത് മാനേജർ
യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രായപരിധി 35 വയസ്സ്
ശമ്പളം- 30,000 രൂപമുതൽ 35,00 രൂപ വരെ പ്രതിമാസം സമാഹൃതം
മറ്റ് പ്രധാന വിവരങ്ങൾ
അപേക്ഷയുടെ വിജ്ഞാപനം ഇവിടെ വായിക്കാം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 18 വൈകുന്നേരം അഞ്ച് മണിവരെ
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള വിലാസം: kdiscrecruitment2026@gmail.com
നിയമകാലാവധിയും രീതിയും :ആറ് മാസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
ഒഴിവുകളുടെ എണ്ണം; നിലവിൽ ഓരോ തസ്തികയിലും ഓരോ ഒഴിവുകൾ വീതം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates