2026-27 അധ്യയന വർഷത്തെ കേരള മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷാ പ്രൊഫൈൽ പരിശോധിക്കാനും അതിലുള്ള അപാകതകൾ പരിഹരിക്കാനും അവസരം. 2026 ഓഗസ്റ്റ് 10 ഉച്ചയ്ക്ക് 12 മണിവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in വഴി പ്രൊഫൈൽ പരിശോധിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാം.
'KEAM 2026 Candidate Portal' എന്ന ലിങ്കിൽ അപേക്ഷ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ പ്രൊഫൈൽ ലഭിക്കും. വ്യക്തിഗത വിവരങ്ങൾ, നേറ്റിവിറ്റി, സംവരണം, മറ്റ് ആനുകൂല്യങ്ങൾ, ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം. അപേക്ഷയിൽ അപാകതകളുണ്ടെങ്കിൽ 'Memo Details' എന്ന മെനുവിൽ അവയുടെ വിവരങ്ങൾ ലഭ്യമാകും.
ആവശ്യമായ സർട്ടിഫിക്കറ്റുകൾ, രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ ഓൺലൈനായി മാത്രം നിശ്ചിത സമയത്തിനകം അപ്‌ലോഡ് ചെയ്യണം. പിന്നീട് അപാകതകൾ പരിഹരിക്കാൻ അവസരം ലഭിക്കില്ല. രേഖകൾ നേരിട്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയയ്ക്കേണ്ടതില്ല.
പ്രോസ്പെക്ടസ് പ്രകാരം കേരളീയർക്ക് (Keralite) മാത്രമാണ് സാമുദായിക/പ്രത്യേക സംവരണത്തിനും ഫീസ് ആനുകൂല്യങ്ങൾക്കും അർഹത. ആവശ്യമായ നേറ്റിവിറ്റി രേഖകൾ ഇല്ലെങ്കിൽ ആനുകൂല്യങ്ങൾ റദ്ദാക്കും. അതിനാൽ കാൻഡിഡേറ്റ് പോർട്ടലിൽ നേറ്റിവിറ്റി സംബന്ധിച്ച മെമ്മോ ലഭിച്ചവർ നിർബന്ധമായും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപാകത പരിഹരിക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates