Students preparing to appear for the KEAM 2026 entrance examination should carry valid ID proof along with their admit card. Gemini AI representative purpose only
Career

KEAM 2026 : വിദ്യാർത്ഥികൾ കൈവശം കരുതേണ്ട തിരച്ചറിയൽ രേഖകൾ ഇവയാണ്

എൻജിനിയറിങ് കോഴ്സിന് 1,08,409 വിദ്യാർത്ഥികളും ഫാർമസി കോഴ്സിന് 39,737 വിദ്യാർത്ഥികളുമാണ് പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

KEAM 2026: എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശന പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.

കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ (സിബിടി) ഏപ്രിൽ 17 മുതൽ 22 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പരീക്ഷാ കേന്ദ്രങ്ങളിലും, ഡൽഹി, മുംബൈ, ബെംഗളുരൂ, ചെന്നൈ, ഷാർജ, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിലുമായി നടക്കും. കീം 2026 ന് കേരളത്തിനകത്തും പുറത്തുമായി ആകെ 152 കേന്ദ്രങ്ങളാണ് ഉള്ളത്.

എൻജിനിയറിങ് കോഴ്സിന് 1,08,409 വിദ്യാർത്ഥികളും ഫാർമസി കോഴ്സിന് 39,737 വിദ്യാർത്ഥികളുമാണ് പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്.

എൻജിനിയറിങ് പരീക്ഷ 17 മുതൽ 22 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് നടക്കുക. ഫാർമസി പരീക്ഷ ഏപ്രിൽ 18 മുതൽ 20 വരെ രാവിലെ 10 മുതൽ 11.30 വരെയും നടക്കും.

പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വിദ്യാർത്ഥികൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭിക്കും. എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് കാൻഡിഡേറ്റ് പോർട്ടൽ വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത് എടുത്തു വേണം പരീക്ഷയ്ക്ക് ഹാജരാകേണ്ടത്.

അഡ്മിറ്റ് കാർഡിനൊപ്പം ഹാജരാക്കേണ്ട തിരച്ചറിയൽ രേഖ

പരീക്ഷാ കേന്ദ്രത്തിലെത്തുന്ന വിദ്യാർത്ഥികൾ തിരിച്ചറിയൽ പ്രവേശന പരീക്ഷ കമ്മീഷണർ നിർദ്ദേശിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നി​ന്റെ ഒറിജിനൽ കൊണ്ടുവരണം

വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡിനൊപ്പം ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐഡി കാർഡ്, ആധാർ കാർഡ്/ഇ-ആധാർ, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവി/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി കരുതണം എന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണർ നിർദ്ദേശിച്ചിട്ടുള്ളത്.

പ്രാക്ടിക്കൽ ടെസ്റ്റ്

പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിന് സഹായകമായി മോക്ക് ടെസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണർ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷയെഴുതാനായി അപേക്ഷ സമർപ്പിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഈ സൗകര്യം ഉപയോഗിക്കാനാകും. www.cee.kerala.gov.in എന്ന പ്രവേശ പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് പ്രാക്ടീസ് ടെസ്റ്റ് സൗകര്യം ലഭിക്കുക.

വിദ്യാർത്ഥികൾ ആദ്യം ഔദ്യോഗിക വെബ്സൈറ്റ് ആയ www.cee.kerala.gov.in തുറക്കുക. അതിന് ശേഷം 'KEAM 2026 Candidate Portal' എന്നതു വഴി തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്തു കഴിയുമ്പോൾ മെനുവിലുള്ള 'Practice Test' എന്ന ലിങ്ക് കാണാനാകും. ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് പരീക്ഷാ രീതി മനസ്സിലാക്കുന്നതിനായി പ്രാക്ടിക്കൽ ടെസ്റ്റിൽ പങ്കെടുക്കാം

വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in,

ഫോൺ :0471 2332120, 2338487.

Education News: Candidates appearing for KEAM 2026 must carry valid identification documents to the exam hall. Check the complete list of required ID proofs and guidelines to avoid last minute issues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'21ാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ട്'; വനിതാ ബില്ലില്‍ പ്രധാനമന്ത്രി

'പുലയനും പറയനും സ്‌കൂള്‍ പറഞ്ഞിട്ടില്ല! ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നി'; മണിയെ നൊമ്പരപ്പെടുത്തിയ അനുഭവം

ചൂടിന്റെ പേരിലെ വ്യാജ പ്രചരണം; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

ശബരിമല സ്വര്‍ണ്ണക്കൊള്ള: കെ പി ശങ്കരദാസിനും സ്വാഭാവിക ജാമ്യം; എല്ലാ പ്രതികളും പുറത്ത്

ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ വംശീയ അധിക്ഷേപം; നടപടി ആവശ്യപ്പെട്ട് ക്ലബ്

SCROLL FOR NEXT