Certificates to be uploaded for KEAM entrance exam notified, free coaching for K-MAT exam at Kikma  Center-Center-Hyderabad - representative purpose only
Career

കീം പ്രവേശന പരീക്ഷയ്ക്ക് അപ്‌ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകൾ വിജ്ഞാപനമായി, കെ-മാറ്റ് പരീക്ഷയ്ക്ക് കിക്മയിൽ സൗജന്യപരിശീലനം

ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 27-ന് എൽ ബി എസ് സെന്ററിന്റെ വിവിധ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും

സമകാലിക മലയാളം ഡെസ്ക്

കീം പ്രവേശന പരീക്ഷ: സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്‌ ചെയ്യണം

2026 - 2027 അദ്ധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷാ നടപടികൾ ഉടൻ ആരംഭിക്കും. പ്രൊഫഷണൽ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നവരിൽ വിവിധ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതുണ്ട്.

അപേക്ഷയോടൊപ്പം കാറ്റഗറി/സംവരണം/വരുമാനം തുടങ്ങിയവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി അപ്‌ലോഡ്‌ ചെയ്യണം.

ഇതിനായി റവന്യൂ അധികാരികളിൽ നിന്നും മുൻകൂറായി വാങ്ങി വയ്‌ക്കേണ്ട വിവിധ സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.

കിക്‌മയിൽ സൗജന്യ കെ-മാറ്റ് പരിശീലനം

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്‌മ) എം ബി എ പ്രവേശന പരീക്ഷയായ കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ പരിശീലന പരിപാടി നടത്തുന്നു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർഥികൾക്കാണ് അവസരം. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/hE631kJiKJt9JdQ9A. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447002106, 8548618290.

ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ് സ്പോട്ട് അലോട്ട്‌മെന്റ്

2025 വർഷത്തെ ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 27-ന് എൽ ബി എസ് സെന്ററിന്റെ വിവിധ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും.

www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10 നകം എൽ ബി എസ്. സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്ത് സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കണം.

മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷാർത്ഥികൾ സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ദിവസത്തേക്കുള്ള നിരാക്ഷേപപത്രം സമർപ്പിക്കണം.

ഒഴിവുകളെ സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്‌മെന്റിന് മുൻപ് പ്രസിദ്ധീകരിക്കും.

അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് അന്ന് തന്നെ ഓൺലൈൻ മുഖാന്തിരം ഒടുക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560361, 362, 363, 364, വെബ്സൈറ്റ്: www.lbscentre.kerala.gov.in.

Education News: Notification of certificates to be uploaded for KEAM entrance exam, free coaching at KIKMA for K-MAT exam, spot allotment for vacant seats in B.Sc. Allied Health Science courses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'

കുടുംബത്തില്‍ സാമ്പത്തിക കാര്യത്തില്‍ തര്‍ക്കം,ക്ഷമ കൈടവിടരുത്

ധാക്കയില്‍ സ്‌ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു; സ്ഥിതി രൂക്ഷം

'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്?' കരോള്‍ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതികരിച്ച് ക്ലീമിസ് ബാവ

വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തുടക്കമിട്ട് കേരളം, ത്രിപുരയെ തോല്പിച്ചത് 145 റണ്‍സിന്

SCROLL FOR NEXT