Keltron Invites Applications for Game Developer Workshop @Spa_Eng
Career

ഗെയിമിങ് മേഖലയിൽ ചുവട് വയ്ക്കാം; കെൽട്രോൺ വർക് ഷോപ് സംഘടിപ്പിക്കുന്നു

ഗെയിം വികസന രംഗത്ത് താൽപര്യമുള്ളവർ‍ക്ക് ഇത് ഒരു മികച്ച അവസരമാണ്. എസ് എസ് എല്‍ സി പാസായവർക്ക് അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

ഗെയിമിങ് മേഖലയിൽ കരിയർ കണ്ടെത്താൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് കെൽട്രോൺ അവസരം ഒരുക്കുന്നു. കെൽട്രോണിന്റെ കോട്ടയം നോളഡ്ജ് സെന്ററിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ഗെയിം ഡെവലപ്മെന്റ് വർക് ഷോപ്പിന് അപേക്ഷകൾ ക്ഷണിച്ചു.

നവംബർ 21, 22 തിയതികളിൽ നടക്കുന്ന ഈ പ്രത്യേക പരിശീലന പരിപാടി ഗെയിം ഡിസൈൻ, ഗെയിം എഞ്ചിനുകളുടെ അടിസ്ഥാനങ്ങൾ, ഗ്രാഫിക് ഇന്റഗ്രേഷൻ, പ്രോഗ്രാമിങ് ഇന്റർഫേസ് എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിജ്ഞാനം നൽകുന്നതാണ്. ഗെയിം വികസന രംഗത്ത് താൽപര്യമുള്ളവർ‍ക്ക് ഇത് ഒരു മികച്ച അവസരമാണ്. എസ് എസ് എല്‍ സി പാസായവർക്ക് അപേക്ഷിക്കാം.

ഗെയിം വികസനരംഗത്ത് കരിയർ രൂപപ്പെടുത്തുവാനും അടിസ്ഥാന കഴിവുകൾ സ്വന്തമാക്കുവാനും ആഗ്രഹിക്കുന്നവർക്ക് ഈ വർക്ക്ഷോപ്പ് വളരെയധികം സഹായകമാകും.കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 6282841772, 8590118698. രജിസ്‌ട്രേഷൻ: https://forms.gle/GFqYnAqQN7GpNdJV8

Education news: Keltron Invites Applications for Game Developer Workshop.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പം ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി വഖഫ് സംരക്ഷണ സമിതി

പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം വികസനത്തെക്കുറിച്ച്; മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ

മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം: കന്യാസ്ത്രീ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം

മുനമ്പം ഭൂമി തര്‍ക്കത്തില്‍ ഹൈക്കോടതി വിധിക്കെതിരെ വഖഫ് സംരക്ഷണ സമിതി സുപ്രീംകോടതിയില്‍, ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT