Kerala Approves ₹1,000 Monthly Connect to Work Aid for Youth  file
Career

5 ലക്ഷം രൂപയില്‍ താഴെയാണോ കുടുംബ വരുമാനം?, എങ്കിൽ പ്രതിമാസം 1000 രൂപ; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി വഴി

18-30 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാന പരിധി 5 ലക്ഷം രൂപ കവിയാന്‍ പാടില്ല. മുൻപ് ഒരു ലക്ഷം രൂപ ആയിരുന്നു വരുമാന പരിധിയായി നിശ്ചയിച്ചിരുന്നത്. ഇതിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സഹായധനം ലഭിക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയുടെ കരട് രേഖയ്ക്ക് സർക്കാർ അംഗീകാരം നൽകി. നൈപുണ്യ പരിശീലനം നടത്തുന്നവര്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുവതി യുവാക്കൾക്കാണ് സഹായം ലഭിക്കുക.

യുവതലമുറയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, അവരുടെ പഠനോത്സാഹം നിലനിർത്തുകയും, നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്..

18-30 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാന പരിധി 5 ലക്ഷം രൂപ കവിയാന്‍ പാടില്ല. മുൻപ് ഒരു ലക്ഷം രൂപ ആയിരുന്നു വരുമാന പരിധിയായി നിശ്ചയിച്ചിരുന്നത്.

നെപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., കേരള പി എസ് സി, സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക്,റെയില്‍വേ മറ്റ് കേന്ദ്ര/സംസ്ഥാന പൊതുമേഖല റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവർക്ക് ആണ് പദ്ധതിയിലൂടെ ധനസഹായം ലഭിക്കുക.

ഒരു വ്യക്തിക്ക് ഒരുതവണ പരമാവധി ആകെ 12 മാസത്തേക്കുമാത്രമേ ഈ സ്‌കോളര്‍ഷിപ് ലഭിക്കൂ. വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ മുതലായ ഏതെങ്കിലും ക്ഷേമപെന്‍ഷനുകള്‍, വിവിധതരം സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നുള്ള കുടുംബ പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന മറ്റൊരു സ്‌കോളര്‍ഷിപ് ലഭിക്കുന്നവരെയും പരിഗണിക്കില്ല.

അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുന്‍ഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. അത് കൊണ്ട് തന്നെ ധനസഹായം ആവശ്യമുള്ളവർ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് eemployment.kerala.gov.in, ഫോണ്‍: 04868 272262.

Job news: Kerala Government Approves Draft of Connect to Work Scheme Offering ₹1,000 Monthly Aid to Youth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയിലെ ആടിയ നെയ്യ് വില്‍പ്പനയിലെ കൊള്ള; കേസെടുത്ത് വിജിലന്‍സ്, 33 പേര്‍ പ്രതികള്‍, 36 ലക്ഷം രൂപയുടെ ക്രമക്കേട്

രണ്ടാം ദിനത്തില്‍ ആകര്‍ഷണമായി ഗ്ലാമര്‍ ഇനങ്ങള്‍, കനത്ത പോരാട്ടം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 606 lottery result

ജയിലില്‍ കിടക്കുന്നത് പാവങ്ങളല്ലേ, പല സാഹചര്യങ്ങളാല്‍ കുറ്റവാളികളായി പോയി, കൂലി കൂട്ടിയത് കുടുംബത്തെ രക്ഷിക്കാന്‍: ഇ പി ജയരാജന്‍- വിഡിയോ

രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും റിമാന്‍ഡില്‍, മാവേലിക്കര സബ് ജയിലില്‍

SCROLL FOR NEXT