കേരളത്തിലെ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സഹായധനം ലഭിക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം.
നൈപുണ്യ പരിശീലനം നടത്തുന്നവര്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുവതി യുവാക്കൾക്കാണ് അവസരം. യുവതലമുറയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, അവരുടെ പഠനോത്സാഹം നിലനിർത്തുകയും, നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാന് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.
18-30 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
നെപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., കേരള പി എസ് സി, സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക്,റെയില്‍വേ മറ്റ് കേന്ദ്ര/സംസ്ഥാന പൊതുമേഖല റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവർക്ക് ആണ് പദ്ധതിയിലൂടെ ധനസഹായം ലഭിക്കുക.
ഒരു വ്യക്തിക്ക് ഒരുതവണ പരമാവധി ആകെ 12 മാസത്തേക്കുമാത്രമേ ഈ സ്‌കോളര്‍ഷിപ് ലഭിക്കൂ. വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ മുതലായ ഏതെങ്കിലും ക്ഷേമപെന്‍ഷനുകള്‍, വിവിധതരം സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നുള്ള കുടുംബ പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന മറ്റൊരു സ്‌കോളര്‍ഷിപ് ലഭിക്കുന്നവരെയും പരിഗണിക്കില്ല.
അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുന്‍ഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. അത് കൊണ്ട് തന്നെ ധനസഹായം ആവശ്യമുള്ളവർ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് eemployment.kerala.gov.in, ഫോണ്‍: 04868 272262.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates