Kerala University Invites Applications for Women Matron Posts in Hostels. 
Career

കേരള സർവകലാശാല: വനിതാ മേട്രൻമാർക്ക് അവസരം, അഭിമുഖത്തിലൂടെ നിയമനം

പത്താം ക്ലാസ് പാസായ വനിതകൾക്ക് ആണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സർവകലാശാലയുടെ കീഴിലുള്ള വനിതാ ഹോസ്റ്റലുകളിൽ കരാർ അടിസ്ഥാനത്തിൽ വനിതാ മേട്രൻമാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ വനിതകൾക്ക് ആണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

തസ്തിക: വനിതാ മേട്രൻ

ആകെ ശമ്പളം: ₹21,000/-

പ്രായപരിധി: 30 മുതൽ 55 വയസ്സ് വരെ (പിന്നാക്ക, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും)

യോഗ്യതകൾ

  • വിദ്യാഭ്യാസ യോഗ്യത: SSLC പാസ്സായിരിക്കണം.

  • പ്രവൃത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

  • ജോലി രീതി: ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള സേവനം (രാത്രി ഡ്യൂട്ടി ഉൾപ്പെടെ).

കേരള സർവകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, കാര്യവട്ടം ക്യാംപസുകളിലേക്കാണ് നിയമനം നടത്തുന്നത്.

തെരഞ്ഞെടുപ്പ് പ്രക്രിയ

അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. 03.06.2026 (ബുധനാഴ്ച) രാവിലെ 09:00 മണിക്ക് കേരള സർവകലാശാലയുടെ പാളയത്തുള്ള സെന്റനറി ഹാൾ ക്യാംപസിൽ എത്തണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://keralauniversity.ac.in/pdfs/jobNoti/Notifcation1779357819.pdf

Kerala University Invites Applications for Women Matron Posts in Hostels.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

വിശപ്പകറ്റാൻ വേണ്ടി മാത്രമല്ല, അത്താഴം കഴിക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ

'വിദ്യാർഥിനികൾക്ക് മാത്രമല്ല ആർത്തവമുണ്ടാകുന്നത്; കിട്ടിയ ചാൻസിൽ 3 ദിവസം അടിച്ചു പൊളിച്ചു നടന്നാൽ ഈ അവധിയുടെ ഉദ്ദേശ്യ ശുദ്ധി വെറുതെ ആകില്ലേ ?'

'പേപ്പർ ചോർച്ച കുട്ടികൾക്കും കുടുംബങ്ങൾക്കും മാനസികാഘാതം'; നീറ്റ് കേസിൽ യഥാർത്ഥ ഉത്തരവാദിത്തം വേണമെന്ന് സുപ്രീം കോടതി

'നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി, ഇപ്പോഴുള്ള വൈബ് ഒന്ന് വേറെ തന്നെയാണ്'; കുറിപ്പുമായി സമീറ

SCROLL FOR NEXT