Various vacancies in cooperative banks and cooperative societies including Assistant Secretary, Assistant General Manager, Cashier, Clerk etc. apply now at keralacseb gemini representative purpose only
Career

സഹകരണ ബാങ്കുകളിൽ അസിസ്റ്റ​ന്റ് സെക്രട്ടറി, അസിസ്റ്റ​ന്റ് ജനറൽ മാനേജർ, കാഷ്യർ, ക്ലർക്ക് ഒഴിവുകൾ

സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സംഘം അല്ലെങ്കിൽ സഹകരണ ബാങ്ക് നടത്തുന്ന അഭിമുഖത്തി​ന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം.

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം, സഹകരണ ബാങ്കുകളിലേക്ക് വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നതിന് സഹകകരണ സർവീസ് പരീക്ഷാ ബോർ‍ഡ് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റ​ന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ട​ന്റ്,അസിസ്റ്റ​ന്റ് ജനറൽ മാനേജർ,ഡെപ്യൂട്ടി ജനറൽ മാനേജർ, ബ്രാഞ്ച് മാനേജർ, ജൂനിയർ ക്ലാർ‍ക്ക്,കാഷ്യർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ.ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിലാണ് ഒഴിവുകളുള്ളത്.

താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജനുവരി 22 (22-01-2026) നകം അപേക്ഷ സമർപ്പിക്കണം. തപാലിൽ അയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സംഘം അല്ലെങ്കിൽ സഹകരണ ബാങ്ക് നടത്തുന്ന അഭിമുഖത്തി​ന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം. ഉദ്യോ​ഗാർത്ഥികളുടെ നിയമനാധികാരികൾ ബന്ധപ്പെട്ട സഹകരണ സംഘങ്ങളോ, ബാങ്കുകളോ ആയിരിക്കും.

ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോ​ഗാർത്ഥികൾ പരീക്ഷാ ബോർഡി​ന്റെ വെബ്സൈറ്റായ http://www.cseb.kerala.gov.in/ ആദ്യം ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം. അതിന്ശേഷം, ഈ വെബ്സൈറ്റിലൂടെ പരീക്ഷാബോർഡി​ന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം.

പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. പട്ടികജാതി, പട്ടികവർ​ഗ വിഭാ​ഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. മറ്റ് പിന്നാക്കവിഭാ​ഗങ്ങൾ, വിമുക്തഭടന്മാർ,ഇഡബ്ലി എസ് എന്നീ വിഭാ​ഗങ്ങളിൽപ്പെട്ടവർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. ഭിന്നശേഷിക്കാർക്ക് (40% മോ അതിൽ കൂടുതലോ ഉള്ളവർക്ക) പത്ത് വർഷത്തെ ഇളവുണ്ടാകും. വിധവകൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും.

തസ്തിക, ഒഴിവുകളുടെ എണ്ണം

അസിസ്റ്റ​ന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ട​ന്റ്,അസിസ്റ്റ​ന്റ് ജനറൽ മാനേജർ,ഡെപ്യൂട്ടി ജനറൽ മാനേജർ, ബ്രാഞ്ച് മാനേജർ തസ്തികളിൽ ഒമ്പത് ഒഴിവുകൾ

സൂപ്പർ ​ഗ്രേഡ് ബാങ്കുകളിൽ ജൂനിയർ ക്ലാർ‍ക്ക്,കാഷ്യർ തസ്തികകളിൽ 19 ഒഴിവുകൾ

സ്പെഷ്യൽ ​ഗ്രേഡ് ക്ലാസ് -1 ബാങ്കുകളിൽ ജൂനിയർ ക്ലാർ‍ക്ക്,കാഷ്യർ തസ്തികകളിൽ 45 ഒഴിവുകൾ

ക്ലാസ് 2 മുതൽ ക്ലാസ് 7 വരെയുള്ള ബാങ്കുകളിൽ ജൂനിയർ ക്ലാർ‍ക്ക്,കാഷ്യർ തസ്തികകളിൽ 18 ഒഴിവുകൾ

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ നാല് ഒഴിവുകൾ

ഡേറ്റാ എൻട്രി തസ്തികയിൽ മൂന്ന് ഒഴിവുകൾ

ടൈപ്പിസ്റ്റ് തസ്തികയിൽ ഒരു ഒഴിവ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 22 (22-01-2026) നകം

Various vacancies in cooperative banks and cooperative societies including Assistant Secretary, Assistant General Manager, Cashier, Clerk etc. Apply now at keralacseb

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലക്ഷ്യമിട്ടത് യുപി മോഡല്‍ ആക്രമണം; ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം ധനസഹായവുമായി സര്‍ക്കാര്‍

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; ക്രൂരത കാണിച്ച പങ്കാളിയെ സ്വന്തം അമ്മയ്ക്ക് പോലും ഭയം

കേരള കേന്ദ്ര സര്‍വകലാശാല: ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ജനുവരി 14 വരെ അപേക്ഷിക്കാം

എസ്‌ഐആര്‍: ജില്ലകളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല

'മുഖം പൊള്ളില്ലേ?'; കണ്ണിലേക്ക് മെഴുക് ഒഴിച്ച് നടൻ വിദ്യുത് ജംവാൽ, വൈറലായി വിഡിയോ

SCROLL FOR NEXT