കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (കില) ബ്രസല്‍സിലുള്ള ഐക്യ രാഷ്ട്രസഭ സര്‍വകലാശാലയുടെ ഗവേഷണ സ്ഥാപനമായ UNU-CRIS ഉം തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി താല്‍പ്പര്യപത്രത്തില്‍ (Letter of Intent) ഒപ്പുവച്ചു.
പ്രാദേശിക ഭരണകൂടങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍, ഗവേഷണം, നയ പിന്തുണ, അനുഭവപരിചയാധിഷ്ഠിത പഠനം എന്നിവയില്‍ സഹകരണം വികസിപ്പിക്കുകയാണ് ലക്ഷ്യം.
താല്‍പ്പര്യപത്രം അനുസരിച്ച് സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍, സംയുക്ത നയരൂപീകരണ പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, ശേഷി വര്‍ധന പ്രവര്‍ത്തനങ്ങള്‍, സ്റ്റുഡന്റ് എക്സ്ചേഞ്ച്, സംയുക്ത പ്രസിദ്ധീകരണങ്ങള്‍, വിവര-പ്രസിദ്ധീകരണ കൈമാറ്റം എന്നിവയില്‍ സഹകരണം നടപ്പാക്കും.
കേരളത്തിന്റെ നഗരവികസനം, വികേന്ദ്രീകൃത ഭരണകൂടം, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്കരണം തുടങ്ങിയ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന-ഗവേഷണങ്ങള്‍ ഇതിലൂടെ സാധ്യമാകും. ഉദ്യോഗസ്ഥര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കാനും, നൂതന നയങ്ങള്‍ രൂപപ്പെടുത്താനും ഈ സഹകരണം വഴിയൊരുക്കും.
കേരളത്തിലെ ഗ്രാമ-നഗര ഭരണകൂടങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുന്നതിനും ആഗോള തലത്തിലുള്ള അറിവുകള്‍ പങ്കുവെയ്ക്കുന്നതിനും ഈ താല്‍പ്പര്യപത്രം നിര്‍ണായകമാകും. ഐക്യരാഷ്ട്രസഭയുമായുള്ള സഹകരണം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കേരള സർവകലാശാല അസാപ് കേരളയുമായി സഹകരിച്ച്, സംരംഭകത്വ വികസനത്തിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
കാര്യവട്ടം ക്യാമ്പസിൽ സെപ്റ്റംബർ 16 മുതൽ 22 വരെ നടക്കുന്ന പരിപാടി സംരംഭക കഴിവുകൾ വികസിപ്പിക്കുന്നതിനും നൂതന അധ്യാപന രീതികൾ പരിപോഷിപ്പിക്കുന്നതിനും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുമായി നേരിട്ട് പരിചയം നൽകുന്നതിനുമാണ് മുൻതൂക്കം നൽകുക.
സംസ്ഥാനത്തെ എല്ലാ സർവകലാശാലയിലേയും ജീവനക്കാർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9074529255
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates