കേരള ഫിഷറീസ്-സമുദ്രപഠന സർവ്വകലാശാല വിവിധ അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. യുജിസി നിയമപ്രകാരമുള്ള യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5.
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് – 1 ഒഴിവ്
ഫുഡ് സേഫ്റ്റി & ക്വാളിറ്റി അഷുറൻസ് – 2 ഒഴിവുകൾ
ഫുഡ് ടെക്നോളജി – 2 ഒഴിവുകൾ
മെക്കാനിക്കൽ എഞ്ചിനീയറിങ് – 1 ഒഴിവ്
മൈക്രോബയോളജി (Fisheries Eng.) – 1 ഒഴിവ്
ഫിനാൻഷ്യൽ മാനേജ്‌മെന്റ് – 1 ഒഴിവ്
ജനറൽ മാനേജ്‌മെന്റ് – 1 ഒഴിവ്
ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ് – 1 ഒഴിവ്
മാനേജ്‌മെന്റ് സയൻസ്/സ്റ്റാറ്റിസ്റ്റിക്സ് – 1 ഒഴിവ്
മാരിടൈം ലോ – 1 ഒഴിവ്
മാർക്കറ്റിംഗ് മാനേജ്‌മെന്റ് – 1 ഒഴിവ്
അക്വാകൾച്ചർ – 2 ഒഴിവുകൾ
അക്വാറ്റിക് ആനിമൽ ഹെൽത്ത് മാനേജ്‌മെന്റ് – 2 ഒഴിവുകൾ
ഫിഷ് പ്രോസസിങ് ടെക്നോളജി – 3 ഒഴിവുകൾ
ഫിഷറീസ് എക്സ്റ്റൻഷൻ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് – 4 ഒഴിവുകൾ
ഫിഷിങ് ടെക്നോളജി – 4 ഒഴിവുകൾ
അപ്ലൈഡ് ജിയോളജി – 1 ഒഴിവ്
അറ്റ്‌മോസ്ഫെറിക്ക് സയൻസ് – 2 ഒഴിവുകൾ
ബയോടെക്നോളജി – 1 ഒഴിവ്
ക്ലൈമറ്റ് സയൻസ് – 1 ഒഴിവ്
കംപ്യുട്ടർ പ്രോഗ്രാമിംഗ് – 1 ഒഴിവ്
ഡിസാസ്റ്റർ മാനേജ്‌മെന്റ് – 1 ഒഴിവ്
എൻവയോൺമെന്റൽ സയൻസ് – 1 ഒഴിവ്
ഫുഡ് മൈക്രോബയോളജി – 1 ഒഴിവ്
ഫുഡ് സയൻസ് & ടെക്നോളജി – 3 ഒഴിവുകൾ
മറൈൻ ബയോളജി – 2 ഒഴിവുകൾ
മറൈൻ കെമിസ്ട്രി – 2 ഒഴിവുകൾ
മാത്‍സ്/സ്റ്റാറ്റിസ്റ്റിക്സ് – 1 ഒഴിവ്
മൈക്രോബയോളജി (Ocean Science) – 1 ഒഴിവ്
ഓഷ്യൻ സയൻസ് – 1 ഒഴിവ്
ഫിസിക്കൽ ഓഷ്യനോഗ്രഫി – 2 ഒഴിവുകൾ
റിമോട്ട് സെൻസിങ് & GIS – 1 ഒഴിവ്
അടിസ്ഥാന യോഗ്യത
ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 55% മാർക്കോടെയുള്ള മാസ്റ്റേഴ്സ് ബിരുദവും, കൂടാതെ NET അല്ലെങ്കിൽ Ph.D. യോഗ്യതയും (UGC 2018 ഗൈഡ്‌ലൈൻസ് പ്രകാരം). SC/ST/OBC (Non-creamy layer)/ഭിന്നശേഷി വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് മാർക്കിൽ 5% ഇളവ് ലഭിക്കും.
പ്രതിമാസ ശമ്പളം: 50,000 രൂപ (Consolidated Remuneration).
പ്രായപരിധി: 01.01.2026 അനുസരിച്ച് 65 വയസ്സിൽ താഴെയായിരിക്കണം.
അപേക്ഷാ ഫീസ്: പൊതുവിഭാഗങ്ങൾക്കും OBC-ക്കും 2000 രൂപ, SC/ST വിഭാഗങ്ങൾക്ക് 500 രൂപ. ഫീസ് വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള KUFOS-ന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ വഴി അടയ്ക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട രീതി: നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷയുടെ രണ്ട് കോപ്പികൾ (Duplicate) ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പുസ്തക രൂപത്തിൽ ബൈൻഡ് ചെയ്ത് തപാൽ മാർഗ്ഗം അയക്കേണ്ടതാണ്. കവറിനു മുകളിൽ പരസ്യ നമ്പറും തസ്തികയുടെ പേരും രേഖപ്പെടുത്തണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 5, വൈകുന്നേരം 4:30 വരെ.
അപേക്ഷ അയക്കേണ്ട വിലാസം: The Registrar, Kerala University of Fisheries and Ocean Studies, Panangad P.O., Ernakulam, KERALA, PIN: 682 506.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates