Students can apply for LBS job-oriented short-term courses with SSLC and Plus Two qualifications. LBS
Career

എൽബിഎസ്സിൽ 26 തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകൾ, പത്ത്, പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

ഹ്രസ്വകാല കോഴ്സുകൾക്ക്, എൽബിഎസ് സെന്ററിന്റെ വിവിധ യൂണിറ്റുകൾക്ക് പ്രവേശനത്തിന്റെ ആരംഭ, അവസാന തീയതികൾ വ്യത്യസ്തമായിരിക്കും. ഓരോ യൂണിറ്റും കോഴ്സും പരിശോധിച്ച് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

സമകാലിക മലയാളം ഡെസ്ക്

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ വിവിധ ഹ്രസ്വകാല തൊഴിലധിഷ്ഠത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.

പത്താംക്ലാസ്, പ്ലസ്ടു അല്ലെങ്കിൽ തത്തുല്യയോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാവുന്ന കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒരു മാസം മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള കോഴ്സുകൾ, 30 മണിക്കൂർ മുതൽ 80 മണിക്കൂർ വരെ ദൈർഘ്യമുള്ള കോഴ്സുകൾ എന്നിവയാണ് നടത്തുന്നത്.

ഗ്രാഫിക് ഡിസൈൻ, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ, എംഎസ്- ഒ അഡ്വാൻസ്ഡ് എം എസ് ഓഫീസ്, ഡിജിറ്റൽ ഓഫീസ്,ഡേറ്റാ സയൻസ് ആൻഡ് മെഷീൻ ലേണിങ്,അറബിക് കമ്പ്യൂട്ടിങ്, അഡോബ് കോറൽഡ്രോ, ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (മലയാളം),കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിൽ ഡിപ്ലോമ എന്നിങ്ങനെ 28 കോഴ്സുകളാണ് എൽ ബി എസ് നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഉൾപ്പെടുന്നത്. ഇതിൽ 26 കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

കോഴ്സുകൾ അനുസരിച്ച് അപേക്ഷിക്കാവുന്ന തീയതി, യോഗ്യത, ഫീസ്, കോഴ്സ് കാലയളവ് എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഈ മാസം 18 ആണ് അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി. ചില കോഴ്സുകൾക്ക് ഏപ്രിൽ 19, ഏപ്രിൽ 20, ഏപ്രിൽ 22, ഏപ്രിൽ 30 എന്നിങ്ങനെയാണ് അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതികൾ.

എസ് സി/ എസ് ടി./ ഒ ഇ സി/ ഒ ബി സി (എച്ച്) വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് ഇ-ഗ്രാന്റസ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും.

ഹ്രസ്വകാല കോഴ്സുകൾക്ക്, എൽബിഎസ് സെന്ററിന്റെ വിവിധ യൂണിറ്റുകൾക്ക് പ്രവേശനത്തിന്റെ ആരംഭ, അവസാന തീയതികൾ വ്യത്യസ്തമായിരിക്കും. ഓരോ യൂണിറ്റും കോഴ്സും പരിശോധിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

എൽബിഎസ് തിരുവനന്തപുരം ഹെഡ്ഓഫീസിൽ വെക്കേഷൻ/ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (യോഗ്യത: എസ് എസ് എൽസിയും അതിനുമുകളിലും), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ (യോഗ്യത: എസ് എസ് എൽസിയും അതിനുമുകളിലും), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ (യോഗ്യത: പ്ലസ്ടു) എന്നീ കോഴ്സുകളിൽ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ ചേരാവുന്നതാണ്. ഈ കോഴ്സുകളിലെ അഡ്മിഷ്ൻ നടപടികൾ നടന്നു വരുന്നു.

കോഴ്സിന്റെ സമയം, ഫീസ്, കോഴ്സ് നടക്കുന്ന യൂണിറ്റുകൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്കുള്ള ലിങ്ക് ഇവിടെ കാണാം

ഫോൺ: 0471-2560333, 9995005055.

Education News: LBS Centre introduces 26 job-oriented short-term courses. Candidates with SSLC and Plus Two qualifications can apply now. Check eligibility, courses, and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്തിമ കണക്ക് ഇനിയും ആയില്ല, പോസ്റ്റല്‍ വോട്ട് ഉള്‍പ്പെടെ പോളിങ് 79.63%: രത്തന്‍ ഖേല്‍ക്കര്‍

ഡ​ഗൗട്ടിലെ ഫോൺ ഉപയോഗം; റോമി ബിന്ദർക്ക് കുരുക്ക് മുറുകുന്നു,വിശദീകരണം തേടി ബിസിസിഐ

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ്; പത്തൊന്‍പതുകാരനെതിരെ കേസ്

'4 മണിക്കൂർ 23 മിനിറ്റ്'; സമയത്തിൽ 'ധുരന്ധര്‍ 2' സിനിമയെ പോലും പിന്നിലാക്കി ഈ ഐപിഎൽ പോരാട്ടം!

ഇനി രണ്ടര മണിക്കൂര്‍ മാത്രം; ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണില്‍ അതിവേഗമെത്താം; ഉദ്ഘാടനം പ്രധാനമന്ത്രി

SCROLL FOR NEXT