LSGD Invites Applications for Planning Consultant Posts; Apply Online via CMD Website Before February 28 special arrangement
Career

തദ്ദേശവകുപ്പിൽ പ്ലാനിങ് കൺസൾട്ടന്റ് ഒഴിവുകൾ, ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), പ്ലാനിങ് കൺസൾട്ടന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാ( CMD) ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

തെരഞ്ഞെടുക്കപ്പെടുന്നവരെ തദ്ദേശ വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ശമ്പളപ്പട്ടിക പ്രകാരമായിരിക്കും നിയമിക്കുക.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഇന്ന് മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങി. ഫെബ്രുവരി 28 വൈകുന്നേരം അഞ്ച് മണിയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

തസ്തിയുടെ പേര് പ്ലാനർ കൺസൾട്ടന്റ്

യോഗ്യത ടൗൺ-കൺട്രി പ്ലാനിങ്ങിൽ ബിരുദാനന്തര ബിരുദം.

ഈ മേഖലയിൽ 10 വർഷത്തെ പരിചയം.

ഒഴിവുകളുടെ എണ്ണം മൂന്ന്

ശമ്പളം 51,600 സമാഹൃതം

തെരഞ്ഞെടുപ്പ് രീതി എഴുത്തുപരീക്ഷ/ പ്രാവീണ്യ പരീക്ഷ/ ടെക്നിക്കൽ പ്രസന്റേഷൻ വ്യക്തിഗത അഭിമുഖം എന്നീ രീതികൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ടേക്കാം.

നിയമന രീതി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും. എൽഎസ്ജിഡിയുടെ പ്രോജക്ട് ആവശ്യകതകൾക്കും സർക്കാരിന്റെ അംഗീകാരത്തിനും വിധേയമായി ആവശ്യമെങ്കിൽ കരാർ കാലാവധി നീട്ടി നൽകാം.

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം.

ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 28

അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം

Job Alert: Local Self Government Department (LSGD) invites applications for Planning Consultant posts. Eligible candidates can apply online through the CMD website before February 28, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

ബിഹാറില്‍ ഇനി ബിജെപി ഭരണം; സമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ഇന്ന്

ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി; പ്രതിരോധ കരാറുകളില്‍ നിന്ന് ഇറ്റലി പിന്മാറി

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

SCROLL FOR NEXT