Madras High Court Research Fellow and Assistant Recruitment 2026 file
Career

മദ്രാസ് ഹൈക്കോടതിയിൽ റിസർച്ച് ഫെല്ലോ,അസിസ്റ്റന്റ് ആകാൻ അവസരം

നിയമ രംഗത്ത് ഗവേഷണ പരിചയം നേടാൻ ആഗ്രഹിക്കുന്ന യുവ നിയമ ബിരുദധാരികൾക്ക് മികച്ച അവസരമാണിത്. അകെ 4 ഒഴിവുകളാണ് ഉള്ളത്. നിയമത്തിൽ ബിരുദം ,ബിരുദാന്തര ബിരുദം നേടിയവർക്ക് ആണ് അവസരം.

സമകാലിക മലയാളം ഡെസ്ക്

തമിഴ്നാട് സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമിയിൽ (Tamil Nadu State Judicial Academy) റിസർച്ച് ഫെല്ലോ, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി മദ്രാസ് ഹൈക്കോടതി വിജ്ഞാപനം പുറത്തിറക്കി.

നിയമ രംഗത്ത് ഗവേഷണ പരിചയം നേടാൻ ആഗ്രഹിക്കുന്ന യുവ നിയമ ബിരുദധാരികൾക്ക് മികച്ച അവസരമാണിത്. അകെ 4 ഒഴിവുകളാണ് ഉള്ളത്. നിയമത്തിൽ ബിരുദം ,ബിരുദാന്തര ബിരുദം നേടിയവർക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 20.

റിസർച്ച് ഫെല്ലോ – 01 ഒഴിവ്

  • പ്രതിമാസം 45,000 ശമ്പളം

  • റിസർച്ച് ഫെല്ലോ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എൽ എൽ എം (10+2+3+3+2 അല്ലെങ്കിൽ 10+2+5+2 പാറ്റേൺ) പൂർത്തിയാക്കിയിരിക്കണം.


റിസർച്ച് അസിസ്റ്റന്റ് – 03 ഒഴിവുകൾ

  • പ്രതിമാസം ₹30,000 ശമ്പളം

  • റിസർച്ച് അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എൽ എൽ ബി (10+2+3+3 അല്ലെങ്കിൽ 10+2+5 പാറ്റേൺ)പൂർത്തിയാക്കിയിരിക്കണം.

പ്രായപരിധി
2026 ജനുവരി 1-നുള്ളിൽ അപേക്ഷകൻ 30 വയസ് തികയരുത്. അതായത് 1996 ജനുവരി 2-ന് മുൻപ് ജനിച്ചവർ അപേക്ഷിക്കാൻ അർഹരല്ല.

നിബന്ധനകൾ

  • പോസ്റ്റ് ഗ്രാജുവേഷൻ പഠനം തുടരുന്നവർക്കും നിർബന്ധിത ഹാജർ ആവശ്യമായ മറ്റ് കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ല.

  • കമ്പ്യൂട്ടർ ഉപയോഗത്തിൽ മികച്ച പരിജ്ഞാനവും ഓൺലൈൻ ലോ ജേണലുകൾ, സെർച്ച് എഞ്ചിനുകൾ എന്നിവ ഉപയോഗിക്കുന്നതിൽ കഴിവും നിർബന്ധമാണ്.

  • അപേക്ഷകർക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കരുത്.

  • നിയമന കാലയളവിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ പാടില്ല.

  • മറ്റ് ജോലികളോ പാർട്ട് ടൈം ജോലികളോ ചെയ്യാൻ പാടില്ല


ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം കൂടി നീട്ടാവുന്നതാണ്. അപേക്ഷകൾ
https://www.mhc.tn.gov.in/recruitment_rf/login എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.mhc.tn.gov.in/recruitment/docs/1.%20NOTIFICATION%20No.%2006%20of%202026%20dated%2009.01.2026.pdf

Job alert: Madras High Court Recruitment 2026 for Research Fellow and Research Assistant Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള കോൺ​ഗ്രസ് ( എം) എവിടെയുണ്ടോ അവിടെ ഭരണമുണ്ട്'; എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി

കൗമാരകലയുടെ മഹാപൂരത്തിന് കേളികൊട്ടുയര്‍ന്നു

കോഹ് ലി ഫോം തുടരുമോ?, വാഷിങ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്

പോറ്റി ജയിലില്‍ തുടരും; ജാമ്യാപേക്ഷ വീണ്ടും തള്ളി

മാസംതോറും ഗ്യാരണ്ടീഡ് പെന്‍ഷന്‍; വരുന്നു എന്‍പിഎസില്‍ മാറ്റം

SCROLL FOR NEXT