MBBS/BDS stray vacancy option open till Nov 13   @ETHealthWorld
Career

എം ബി ബി എസ്/ബി ഡി എസ് പ്രവേശനം; ഓപ്ഷൻ നൽകാം

സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് മുഖേന സർക്കാർ, സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തും. വിദ്യാർത്ഥികൾക്ക് മുമ്പ് നൽകിയ ഓപ്ഷനുകൾ തിരുത്താനും പുതുക്കാനും പുതിയ ഓപ്ഷനുകൾ ചേർക്കാനും അവസരമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

2025-26 അദ്ധ്യയന വർഷത്തെ എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷമുള്ള ഒഴിവുകൾ നികത്തുന്നതിനായി സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് നടത്തുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.

കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് നവംബർ 13 രാത്രി 11.59 വരെ ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് www.cee.kerala.gov.in വഴിയാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്.

സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് മുഖേന സർക്കാർ, സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തും. വിദ്യാർത്ഥികൾക്ക് മുമ്പ് നൽകിയ ഓപ്ഷനുകൾ തിരുത്താനും പുതുക്കാനും പുതിയ ഓപ്ഷനുകൾ ചേർക്കാനും അവസരമുണ്ട്.

അലോട്ട്‌മെന്റ് ലിസ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അലോട്ട്‌മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം. അധിക വിവരങ്ങൾക്കും സഹായത്തിനുമായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് ഫോൺ നമ്പർ 0471-2525300 ബന്ധപ്പെടാം.

Education news: Option registration for MBBS/BDS 2025 stray vacancy allotment is open until November 13.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലേത് ഭീകരാക്രമണം തന്നെ; സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ ശിക്ഷിക്കും; വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കടന്നല്‍ കുത്തേറ്റ് മരത്തില്‍ നിന്ന് വീണു, ഇടുക്കിയില്‍ 46 കാരന്‍ മരിച്ചു

ചുവന്ന കാര്‍ കണ്ടെത്തി; ഒടുവില്‍ പിഎം ശ്രീ മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്ത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വാതില്‍ തുറന്നിട്ടിരുന്നോ എന്ന് പരിശോധിക്കും; മാനുകള്‍ ചത്തതില്‍ ജീവനക്കാരുടെ വീഴ്ച തള്ളാതെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; ദേഹത്തും കഴുത്തിലും മുറിവുകള്‍; കൊലപാതകമെന്ന് സംശയം; അന്വേഷണം

SCROLL FOR NEXT