Mini job fair to be held in Kannur tomorrow.  file
Career

വിജ്ഞാന കേരളം; തൊഴിൽ മേള നാളെ നടക്കും

കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ കോർപ്പറേഷനും ചേർന്നാണ് കണ്ണൂർ മിനി ജോബ് ഫെയറിന് നേതൃത്വം നൽകുന്നത്. വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട  200 ലധികം  തസ്തികകളും  1200 ലധികം തൊഴിലവസരങ്ങളും  ലഭ്യമാണ്.

സമകാലിക മലയാളം ഡെസ്ക്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മിനി  ജോബ് ഫെയർ സെപ്റ്റംബർ എട്ടിന്  കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജിൽ  രാവിലെ ഒൻപത് മണി മുതൽ നടക്കും.  

ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് സർക്കാതിതര മേഖലകളിലെ  പ്രാദേശിക തൊഴിലസരങ്ങൾ ലഭ്യമാക്കുകയാണ് മിനി ജോബ് ഫെയർ വഴി വിജ്ഞാന കേരളം പദ്ധതി  ലക്ഷ്യമിടുന്നത്.  കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ കോർപ്പറേഷനും ചേർന്നാണ് കണ്ണൂർ മിനി ജോബ് ഫെയറിന് നേതൃത്വം നൽകുന്നത്. വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട  200 ലധികം  തസ്തികകളും  1200 ലധികം തൊഴിലവസരങ്ങളും  ലഭ്യമാണ്.

പത്താം തരം മുതൽ വി എച്ച് എസ് സി,, ബിരുദ-ബിരുദാനന്തര ബിരുദധാരികൾക്കും ഐടിഐ, പോളിടെക്നിക്, ബിടെക് തുടങ്ങിയ പ്രഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്ന നിരവധി അവസരങ്ങൾ ലഭ്യമാണ്. ഇതോടൊപ്പം മെഡിക്കൽ, പാരാമെഡിക്കൽ മേഖലയിലുള്ള ഉദ്യോഗാർത്ഥികൾക്കും ധാരാളം  അവസരങ്ങളുണ്ട്.

വിവിധ മേഖലകളിൽ നിന്നും 45 കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്. ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഗൂഗിൾ ഫോം രജിസ്റ്റർ ചെയ്യുക. https://forms.gle/mJmiDY4Ne1awchYi8 കാലത്ത് ഒൻപത് മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത വർക്ക്  സ്പോട്ട് രജിസ്ട്രേഷഷൻ സൗകര്യം ലഭ്യമായിരിക്കും.

Job news: Job fair to be held in Kannur under the Vidygnana Keralam project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി,പി ജി ഡി സി എ തുടങ്ങിയ കോഴ്സുകൾക്ക് ഐ എച്ച് ആർ ഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

'2026 മാര്‍ച്ച് 27'ന് മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍!

'കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്'; ആരാണ് ജസ്റ്റിസ് സൗമെന്‍ സെന്‍?

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി ബിജെപി

SCROLL FOR NEXT