

കൊച്ചിയിലെ നുവാൽസ്(NUALS) ഉൾപ്പെടെയുള്ള രാജ്യത്തെ 26 നിയമ സർവകലാശാലകളിൽ പഞ്ചവത്സര നിയമ ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് പ്രവേശനം. ഇതിനായി ഓൺലൈൻ വഴി അപേക്ഷ നൽകണം.
45% മാർക്കോടെ 12–ാം ക്ലാസ് ജയമാണ് യോഗ്യത. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മാർക്ക് മതി. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാഫീസ് 4000 രൂപയാണ് പട്ടിക, ഭിന്നശേഷി, ബിപിഎൽ വിഭാഗക്കാർക്ക് 3500 രൂപ അടച്ചാൽ മതിയാകും.
ഡിസംബർ 7ന് ഉച്ചയ്ക്കു 2 മുതൽ 4 വരെ ഓഫ്‌ലൈനായി ആണ് പ്രവേശനപരീക്ഷ നടത്തുന്നത്. കേരളത്തിൽ പരീക്ഷയെഴുതാൻ അവസരമുണ്ട്. ആകെ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാകും പരീക്ഷയ്ക്ക് ഉണ്ടാകുക. തെറ്റ് ഉത്തരം നൽകിയാൽ 0.25 മാർക്ക് കുറയ്ക്കും. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക. https://consortiumofnlus.ac.in/clat-2026/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates