കേരളത്തിലെ ഫാർമസി പോസ്റ്റ് ഗ്രാജ്വേറ്റ് (എംഫാം) കോഴ്സിലെ സർക്കാർ ഫാർമസി കോളേകളിലെ സീറ്റുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും പ്രവേശനത്തിനായി കേരള പ്രവേശനപരീക്ഷ കമ്മീഷണർ അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം കൊണ്ട് നാല് സെമസ്റ്ററുകളിലായി ഫുൾടൈം കോഴ്സാണിത്.
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നടത്തിയ ജി പാറ്റ് (GPAT–2025) ഫാർമസി പരീക്ഷയിലെ സ്കോർ പരിഗണിച്ചാണ് പ്രവേശനം.
https://www.cee.kerala.gov.in/ വെബ്സൈറ്റ് വഴിയാണ് പ്രവേശനത്തിനായി അപേക്ഷിക്കേണ്ടത്.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ സർക്കാർ ഫാർമസി കോളജുകളിലെ (കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്) മുഴുവൻ സീറ്റുകളിലേക്കും 28 സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കുമാണ് ഈ തെരഞ്ഞെടുപ്പ് പ്രക്രിയ.
സാമുദായിക, ഭിന്നശേഷി, സർവീസ് ക്വാട്ട സംവരണമുണ്ട്. 31 കോളേജുകളിലായി ഒമ്പത് വിഷയങ്ങളിലാണ് സ്പെലൈസേഷൻ കോഴ്സുകളുള്ളത്.
ഫാർമസ്യൂട്ടിക്കൽ അനാലിസിസ് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്സ്, ഫാർമക്കോഗ്നോസി,∙ഫാർമക്കോളജി, ഫാർമസി പ്രാക്ടിസ്, ഫാർമക്കോഗ്നോസി & ഫൈറ്റോകെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ റഗുലേറ്ററി അഫയേഴ്സ്, ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം .
ഫാർമക്കോഗ്നോസി & ഫൈറ്റോകെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ റഗുലേറ്ററി അഫയേഴ്സ്, ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് എന്നീ മൂന്ന് കോഴ്സുകളും സ്വകാര്യ സ്വാശ്രയ മേഖലയിൽ മാത്രമാണുള്ളത്.
തിരുവനന്തപുരം ഫാർമസി കോളേജിൽ ഫാർമസ്യൂട്ടിക്കൽ അനാലിസിസ് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്സ്, ഫാർമക്കോഗ്നോസി,∙ഫാർമക്കോളജി, ഫാർമസി പ്രാക്ടിസ് എന്നീ സ്പെഷ്യലൈസേനുകളിലായി 42 സീറ്റുണ്ട്.
കോഴിക്കോട് ഫാർമസി കോളജേിൽ ഫാർമസ്യൂട്ടിക്സ് ഫാർമസി പ്രാക്ടിസ്, എന്നിവയിൽ ഓരോന്നിലും 10 വീതം സീറ്റുകളുണ്ട്. കണ്ണൂർ കോളേജിൽ ഫാർമസ്യൂട്ടിക്സ്, ഫാർമക്കോഗ്നോസി,∙ഫാർമക്കോളജി എന്നീ വിഭാഗങ്ങളിലായി 31 സീറ്റുകളുമുണ്ട്.
സ്വകാര്യ സ്വാശ്രയമേഖലയിലെ 28 കോളേജുകളിലുമായി എല്ലാ വിഭാഗത്തിലും കൂടി 203 സീറ്റുകളാണ് നിലവിലുള്ളത്. സ്വാശ്രയ കോളേജുകളിൽ സർക്കാർ മെറിറ്റിൽ 50% സീറ്റുകളാണുള്ളത്.
വിശദവിവരങ്ങൾ: www.cee.kerala.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates