NABCONS invites applications for Consultant posts with opportunities in Kerala NABCONS
Career

നാബ്കോൺസിൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, കേരളത്തിൽ ഉൾപ്പടെ ഒഴിവ്; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

24 വയസ്സു മുതൽ 61 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

നബാർഡ് കൺസൾട്ടൻസി സർവീസസ് ( നാബ്കോൺസ്- NABCONS) കൺസൾട്ടന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലുൾപ്പടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകളുണ്ട്.

മിഡിൽ ലെവൽ, ജൂനിയർ ലെവൽ കൺസൾട്ടന്റ് തസ്തികകളിലേക്കാണ് നിയമനം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

നബാർഡിന്റെ കാർഷിക മേഖല വികസന വകുപ്പിന് കീഴിലുള്ള ഗോത്ര വികസന പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനായി മിഡിൽ ലെവൽ കൺസൾട്ടന്റുമാരെയും ജൂനിയർ ലെവൽ കൺസൾട്ടന്റുമാരെയും നിയമിക്കുന്നത്.

നബാർഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് നാബ്കോൺസ്. കാർഷിക മേഖലയുടെയും അനുബന്ധ മേഖലകളായ ഭക്ഷ്യ സംസ്കരണം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിവിഭവ മാനേജ്‌മെന്റ്, ബാങ്കിങ്, ഫിനാൻസ്, മൈക്രോ എന്റർപ്രൈസ് തുടങ്ങിയ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ മുൻനിര കൺസൾട്ടൻസി സ്ഥാപനമാണ് ഇത്.

ഇന്ത്യയിൽ മുഴുവൻ നാബ്കോൺസ് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം ആസ്ഥനമാക്കിയാണ് പ്രവർത്തിക്കുന്നത്.

നിലവിൽ ആകെ പത്ത് ഒഴിവുകളാണ് ഉള്ളത്. മിഡിൽ ലെവൽ കൺസൾട്ടന്റുമാരുടെ അഞ്ച് ഒഴിവുകളും ജൂനിയർ ലെവൽ കൺസൾട്ടന്റുമാരുടെ അഞ്ച് ഒഴിവുകളുമാണ് വിജ്ഞാപന പ്രകാരമുള്ളത്.

ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. അഗ്രികൾച്ചറൽ മേഖലയുമായി ബന്ധപ്പെട്ടവിഷയങ്ങളിലാണ് വിദ്യാഭ്യാസ യോഗ്യത വേണ്ടത്. മിഡിൽ ലെവൽ തസ്തികയിൽ ഒന്ന് മുതൽ നാല് വർഷം വരെയും ജൂനിയർ ലെവൽ തസ്തികയിൽ ഒന്ന് മുതൽ രണ്ട് വർഷം വരെയും ബന്ധപ്പെട്ട മേഖലകളിൽ പ്രവൃത്തി പരിചയം ആവശ്യമാണ്.

മിഡിൽ ലെവൽ കൺസൾട്ടന്റിന് 60,000 രൂപയും ജൂനിയർ ലെവൽ കൺസൾട്ടന്റിന് 40,000 രൂപയുമാണ് ശമ്പളം.ഇതിന് പുറമെ ലോഡ്ജിങ്, പെട്രോൾ, ഹാൾട്ടിങ്, മൊബൈൽ, ലഞ്ച് തുടങ്ങിയ അലവൻസുകൾ ലഭിക്കും.

മിഡിൽ ലെവൽ കൺസൾട്ടന്റ് തസ്തികയിലേക്ക് 24 മുതൽ 61 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം, ജൂനിയർ ലെവൽ കൺസൾട്ടന്റ് തസ്തികയിലേക്ക് 24 മുതൽ 50 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഓരോ തസ്തികയിലേക്കും പ്രത്യേകം ലിങ്കുകളിലൂടെ വേണം ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ളത്.

തുടക്കത്തിൽ ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. പ്രോജക്റ്റിന്റെ ആവശ്യകതയുടെയും വാർഷിക അവലോകനത്തിന് വിധേയമായി കരാർ കാലാവധി നീട്ടി നൽകാം. അല്ലെങ്കിൽ പ്രോജക്റ്റ് കാലയളവിനൊപ്പം കരാർ അവസാനിപ്പിക്കാം.

വിജ്ഞാപനം വിശദമായി ഇവിടെ വായിക്കാം

മിഡിൽ ലെവൽ കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉള്ള ലിങ്ക് ഇവിടെ

ജൂനിയർ ലെവൽ കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ

Job Alert: NABCONS has invited applications for Consultant posts with vacancies across India, including Kerala. Interested candidates can apply online until April 30, 2026. Check eligibility and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം; 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്

കെെയിൽ പശ പറ്റിപ്പിടിച്ചോ?

നിന്നുകത്തുന്ന മരങ്ങള്‍; എല്ലാം കത്തിയമര്‍ന്നു; മൃതദേഹങ്ങള്‍ എത്തിച്ചത് ചാക്കില്‍ കെട്ടിയ നിലയില്‍

23-ാം വയസില്‍ കടുത്ത മദ്യപാനിയായി; അച്ഛനും അമ്മയും ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങിയിട്ടില്ല: ധുരന്ധര്‍ ഗായിക

50 റണ്‍സ് ദൂരം മാത്രം, ധോനിയെ മറികടക്കാൻ കെ എല്‍ രാഹുൽ ഒരുങ്ങുന്നു

SCROLL FOR NEXT