National Health Mission has invited applications for several vacancies including Staff Nurse and Lab Technician posts In Eranakulam. ai image
Career

നാഷണൽ ഹെൽത്ത് മിഷനിൽ വൻ അവസരം; നഴ്സ്, ലാബ് ടെക്നീഷ്യൻ ഉൾപ്പെടെ നിരവധി ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, ഹിയറിങ് ഇംപെയർഡ് കുട്ടികൾക്കുള്ള ഇൻസ്ട്രക്ടർ, മെഡിക്കൽ റെക്കോർഡ്സ് ഓഫീസർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

നാഷണൽ ഹെൽത്ത് മിഷൻ എറണാകുളം വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, ഹിയറിങ് ഇംപെയർഡ് കുട്ടികൾക്കുള്ള ഇൻസ്ട്രക്ടർ, മെഡിക്കൽ റെക്കോർഡ്സ് ഓഫീസർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. പ്രതീക്ഷിത ഒഴിവുകളാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 06.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://docs.google.com/forms/d/e/1FAIpQLSe8slBGO2Hfhnwi_zd-WqUU5z9q_ztX07mVRUydG46ggFyJzQ/viewform

ഒഴിവുകൾ

1. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

  • ശമ്പളം : 36,000 രൂപ

  • പ്രായപരിധി : 40 വയസ്സ്

  • യോഗ്യത : ക്ലിനിക്കൽ സൈക്കോളജിയിൽ പി.ജി, RCI രജിസ്ട്രേഷൻ

  • പ്രവൃത്തിപരിചയം : യോഗ്യത നേടിയ ശേഷമുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം

2. ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

  • ശമ്പളം : 16,180 രൂപ

  • പ്രായപരിധി : 40 വയസ്സ്

  • യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം, ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽ ഡിപ്ലോമ അല്ലെങ്കിൽ പി.ജി

  • പ്രവൃത്തിപരിചയം : നവജാത ശിശുക്കളുടെ ഫോളോ അപ്പിലുള്ള ക്ലിനിക്കൽ പരിചയം

3. ഹിയറിങ് ഇംപെയർഡ് കുട്ടികൾക്കുള്ള ഇൻസ്ട്രക്ടർ

  • ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

  • ശമ്പളം : 17,000 രൂപ

  • പ്രായപരിധി : 40 വയസ്സ്

  • യോഗ്യത : Early Childhood Special Education Hearing Impaired ഡിപ്ലോമ അല്ലെങ്കിൽ D.Ed Special Education Hearing Impairment

  • മറ്റ് യോഗ്യത : RCI രജിസ്ട്രേഷൻ

4. മെഡിക്കൽ റെക്കോർഡ്സ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

  • ശമ്പളം : 17,000 രൂപ

  • പ്രായപരിധി : 40 വയസ്സ്

  • യോഗ്യത : മെഡിക്കൽ ഡോക്യുമെന്റേഷനിൽ ബിരുദം

  • മറ്റ് യോഗ്യത : മെഡിക്കൽ ഡോക്യുമെന്റേഷനിൽ പി.ജി യോഗ്യതയുള്ളവർക്ക് മുൻഗണന.

  • യോഗ്യരായ ഉദ്യോഗാർഥികൾ ലഭ്യമല്ലെങ്കിൽ മെഡിക്കൽ റെക്കോർഡ്സ് കീപ്പിങ്ങിൽ ഒരു വർഷത്തെ പരിശീലനം നേടിയ പ്രീ-ഡിഗ്രി, ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും.

5. സ്റ്റാഫ് നഴ്സ്

  • ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

  • ശമ്പളം : 20,500 രൂപ

  • പ്രായപരിധി : 40 വയസ്സിൽ താഴെ

  • യോഗ്യത : GNM അല്ലെങ്കിൽ B.Sc Nursing

  • മറ്റ് യോഗ്യത : സാധുവായ കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ

6. ലാബ് ടെക്നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

  • ശമ്പളം: 17,000 രൂപ

  • പ്രായപരിധി : 40 വയസ്സിൽ താഴെ

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള B.Sc MLT അല്ലെങ്കിൽ DME അംഗീകരിച്ച DMLT

  • മറ്റ് യോഗ്യത: സാധുവായ കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ

  • പ്രവൃത്തിപരിചയം: ഒരു വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പ്രവൃത്തിപരിചയം അഭികാമ്യം

അപേക്ഷ

മുകളിൽ പറഞ്ഞ യോഗ്യതകൾ ഉള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.

അപേക്ഷകൾ ഒക്ടോബർ 6, 2026 വൈകിട്ട് 4 മണിക്ക് മുമ്പ് സമർപ്പിക്കണം.

അപേക്ഷാ ഫീസായി 250 രൂപയാണ്. ഫീസ് ഒക്ടോബർ 6നകം നിശ്ചിത അക്കൗണ്ടിൽ അടച്ച് അതിന്റെ വിവരങ്ങൾ അപേക്ഷാ നടപടിയിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://arogyakeralam.gov.in/wp-content/uploads/2020/04/CAREER-NOTIFICATION.pdf

National Health Mission has invited applications for several vacancies including Staff Nurse and Lab Technician posts In Eranakulam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

'ആവേശത്തില്‍ ഞാനിട്ടത് നസ്രിയയുടെ ആഭരണങ്ങള്‍'; അവളാണ് എന്റെ രംഗണ്ണന്‍, ഞാന്‍ അവളുടെ അമ്പാനും: ഫഹദ് ഫാസില്‍

ബാലറ്റിലേക്ക് തിരികെ പോകണം; പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി; ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 71 lottery result

'സംഭവം ഇറുക്ക്!' മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് അർജുൻ രാംപാൽ