സമയമായി... ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ ഒഴിവുകൾ; അപേക്ഷ എങ്ങനെ സമർപ്പിക്കാം?

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.
Kerala High Court jobs 2026
How to Apply for Office Attendant Vacancies in Kerala High Court.File
Edited By:
Updated on
2 min read

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ തസ്തികയിൽ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 17 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26. അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കണം.

Kerala High Court jobs 2026
മെഡൽ ഇല്ലെങ്കിലും ജോലി; സി.ആർ.പി.എഫിൽ കായിക താരങ്ങൾക്ക് അവസരം, 521 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

അപേക്ഷകർ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർ ആയിരിക്കണം. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

പ്രായ പരിധി

ജനറൽ വിഭാഗത്തിന് 18 മുതൽ 40 വയസ് വരെയുള്ളവർക്ക് ആണ് അവസരം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമനങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

Kerala High Court jobs 2026
വരുന്നു... പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ

ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് 23,000 രൂപ മുതൽ 50,200 രൂപ വരെ ശമ്പളം ലഭിക്കാം.

അപേക്ഷ ഫീസ്

ജനറൽ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി,എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും തൊഴിൽ ഇല്ലാത്ത ഭിന്നശേഷിക്കാർക്കും ഫീസില്ല.

Kerala High Court jobs 2026
C-DIT: പത്താം ക്ലാസ് യോഗ്യതയുണ്ടോ?, പാക്കിങ് അസിസ്റ്റന്റ് മുതൽ ഇലക്ട്രീഷൻ വരെ; 29 ഒഴിവുകൾ

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്ത് പരീക്ഷയ്ക്ക് 100 മാർക്കാണ്. 75 മിനിറ്റാണ് സമയം.

ജനറൽ നോളജ് & കറന്റ് അഫയേഴ്സ്,ന്യൂമറിക്കൽ എബിലിറ്റി,മെന്റൽ എബിലിറ്റി,ജനറൽ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ നിന്നാകും ചോദ്യങ്ങൾ വരിക. ഇംഗ്ലീഷ്,മലയാളം ഭാഷയിൽ ചോദ്യങ്ങൾ ഉണ്ടാകും. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ,തൃശൂർ,കോഴിക്കോട് എന്നി സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും.

Kerala High Court jobs 2026
സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

അപേക്ഷിക്കേണ്ട വിധം

  • അപേക്ഷകൻ ആദ്യം www.hckrecruitment.keralacourts.in സന്ദർശിച്ച് One Time Registration Login വഴി രജിസ്റ്റർ ചെയ്യുക.

  • My Profile -ൽ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഒപ്പ് എന്നിവ നൽകുക.

  • Dashboard → Office Attendant (Rec No. 21/2026) → Apply Now തിരഞ്ഞെടുക്കുക.

  • തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവയിൽ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുക.

Kerala High Court jobs 2026
VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !
  • Preview പരിശോധിച്ച് അപേക്ഷ സമർപ്പിക്കുക. സമർപ്പിച്ച ശേഷം തിരുത്തൽ അനുവദിക്കില്ല.

  • പൊതുവിഭാഗത്തിന് 500 രൂപയാണ് അപേക്ഷാ ഫീസ്. SC/ST വിഭാഗക്കാർക്കും ജോലിയില്ലാത്ത ഭിന്നശേഷിക്കാർക്കും ഫീസില്ല.

  • ഓൺലൈൻ അല്ലെങ്കിൽ ചലാൻ വഴി ഫീസ് അടയ്ക്കാം.

  • അപേക്ഷ പൂർത്തിയാക്കിയ ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക. തപാലിലോ നേരിട്ടോ ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://hckrecruitment.keralacourts.in/hckrecruitment/

FILE NAME : Notification issued - Office Attendant (21/2026).

Kerala High Court jobs 2026
2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !
Kerala High Court jobs 2026
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !
Kerala High Court jobs 2026
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !
Summary

How to Apply for Office Attendant Vacancies in Kerala High Court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com