ദക്ഷിണ റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; 67 ഒഴിവുകൾ, കേരളത്തിൽ ജോലി നേടാം

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും നിയമനം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25.
Southern Railway sports quota
Southern Railway invites applications for 67 sports quota vacancies.ai image
Edited By:
Updated on: 
2 min read

ദക്ഷിണ റെയിൽവേയിൽ സ്പോർട്സ് ക്വാട്ടയിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആർ.ആർ.ബി ചെന്നൈ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 67 ഒഴിവുകളാണ് ഉള്ളത്.അത്‌ലറ്റിക്സ്, ബോക്സിങ്, ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ഹോക്കി, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിങ്, ക്യൂ സ്പോർട്സ് തുടങ്ങിയ ഇനങ്ങളിലാണ് ഒഴിവുകൾ.

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും നിയമനം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25.

Southern Railway sports quota
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം

സ്പോർട്സ് ഇനം തിരിച്ചുള്ള ഒഴിവുകൾ

  • അത്‌ലറ്റിക്സ് – പുരുഷൻ — 8

  • അത്‌ലറ്റിക്സ് – വനിത — 7

  • ബോക്സിങ് – പുരുഷൻ — 5

  • ബോക്സിങ് – വനിത — 4

  • ബാസ്കറ്റ്ബോൾ – പുരുഷൻ — 3

  • ക്രിക്കറ്റ് – പുരുഷൻ — 6

  • ക്രിക്കറ്റ് – വനിത — 5

Southern Railway sports quota
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?
  • ക്യൂ സ്പോർട്സ് – പുരുഷൻ — 1

  • ഫുട്ബോൾ – പുരുഷൻ — 8

  • ഹോക്കി – പുരുഷൻ — 7

  • വോളിബോൾ – പുരുഷൻ — 5

  • വോളിബോൾ – വനിത — 4

  • വെയ്റ്റ് ലിഫ്റ്റിങ് – പുരുഷൻ — 2

  • വെയ്റ്റ് ലിഫ്റ്റിങ് – വനിത — 2

Southern Railway sports quota
ഇ-ഓട്ടോ ഉടമകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

ലെവൽ 1, ലെവൽ 2, ലെവൽ 3 വിഭാഗത്തിലാണ് ഒഴിവുകൾ. ലെവൽ 1 തസ്തികകൾക്ക് പത്താം ക്ലാസ്, ഐടിഐ, തത്തുല്യ യോഗ്യത വേണം. ലെവൽ 2, 3 തസ്തികകൾക്ക് പ്ലസ് ടു അല്ലെങ്കിൽ ബന്ധപ്പെട്ട സാങ്കേതിക യോഗ്യതയും ലെവൽ 4, 5 തസ്തികകൾക്ക് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദവുമാണ് വേണ്ടത്.

Southern Railway sports quota
വൻ അവസരം ! ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ബിരുദം മുതൽ സി.എ വരെ യോഗ്യത

പ്രായപരിധി

അപേക്ഷകന്റെ പ്രായം 18നും 25നും ഇടയിൽ ആയിരിക്കണം. 2002 ജനുവരി 2 മുതൽ 2009 ജനുവരി 1 വരെ ജനിച്ചവരാണ് അർഹർ. പ്രായപരിധിയിൽ ഇളവ് അനുവദിക്കില്ല.

2024 ഏപ്രിൽ ഒന്നിന് ശേഷമുള്ള അംഗീകൃത കായിക നേട്ടങ്ങളാണ് പരിഗണിക്കുക. അപേക്ഷകർ സജീവ കായികതാരങ്ങളായിരിക്കണം.

Southern Railway sports quota
സമയമായി... ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ ഒഴിവുകൾ; അപേക്ഷ എങ്ങനെ സമർപ്പിക്കാം?

കായിക ഇനം അനുസരിച്ച് നിശ്ചിത ദേശീയ, അന്തർദേശീയ മത്സരങ്ങളിലെ നേട്ടങ്ങൾ യോഗ്യതയായി പരിഗണിക്കും. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തിരഞ്ഞെടുപ്പ് ട്രയൽ, കായിക നേട്ടം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.കായിക ട്രയലിന്റെ തീയതി പിന്നീട് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ ചെന്നൈ, വെബ്സൈറ്റിൽ അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://iroams.com/rrc_sr_sports2026/pdfs/RRCCRNOTIFICATION.pdf

Southern Railway sports quota
മെഡൽ ഇല്ലെങ്കിലും ജോലി; സി.ആർ.പി.എഫിൽ കായിക താരങ്ങൾക്ക് അവസരം, 521 ഒഴിവുകൾ
Southern Railway sports quota
അസം റൈഫിൾസിൽ 354 ഒഴിവുകൾ; റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ, ഇപ്പോൾ അപേക്ഷിക്കാം
Southern Railway sports quota
കേന്ദ്ര സേനയിൽ 1,871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഡിഗ്രി മതി, വനിതകൾക്കും അവസരം !
Summary

Southern Railway invites applications for 67 sports quota vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com