National Centre for Earth Science Studies announces Scientist vacancies for eligible postgraduate candidates. NCESS
Career

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ സയ​ന്റിസ്റ്റ് ഒഴിവുകൾ, ബിരുദാന്തര ബിരുമുള്ളവർക്ക് അപേക്ഷിക്കാം

മാർച്ച് 27 ആണ് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി.

സമകാലിക മലയാളം ഡെസ്ക്

ഗവേഷണ മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ലഭിക്കുന്ന മികച്ച തൊഴിലവസരങ്ങളിലൊന്നാണ് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസി (NCESS)ലെ ജോലി.

ഭൗമശാസ്ത്രത്തിന്റെ ഉയർന്നുവരുന്ന മേഖലകളിൽ ബഹുമുഖ ഗവേഷണ വികസനം നടത്തുക, ഈ അറിവ് ഉപയോഗപ്പെടുത്തി സേവനങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 1974ൽ കേരളത്തിൽ ആരംഭിച്ച സെ​ന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) എന്ന പേരിൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. 2014 മുതൽ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഈ സ്ഥാപനം ഇന്ന് ഇന്ത്യയിലെ പ്രമുഖ ഭൗമശാസ്ത്ര ഗവേഷണ സ്ഥാപനമാണ്.

തിരുവനന്തപുരം ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസി (NCESS)ൽ സയന്റിസ്റ്റ് ബി, സയന്റിസ്റ്റ് ഡി തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഭൗമശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിശ്ചിത മാർക്കോടു കൂടി ബിരുദാന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 27 ആണ് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി.

തസ്തിക, യോഗ്യത, പ്രായം എന്നിവ അറിയാം

തസ്തിക: സയന്റിസ്റ്റ് ബി, (പ്ലാനറ്ററി ജിയോളജി/പാലിയോമാഗ്നറ്റിസം)

യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ജിയോളജിയിൽ ബിരുദാനന്തര ബിരുദം. പ്ലാനറ്ററി ജിയോളജിയിലോ പാലിയോമാഗ്നറ്റിസത്തിലോ ഗവേഷണ പരിചയമുള്ള ഡോക്ടറൽ ബിരുദം അഭികാമ്യം.

ഉയർന്ന പ്രായപരിധി : 35 വയസ്സ്.

തസ്തിക:സയന്റിസ്റ്റ് ബി (മിനറോളജി/പെട്രോളജി/ക്രിട്ടിക്കൽ മിനറൽസ്):

യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ജിയോളജിയിൽ ബിരുദാനന്തര ബിരുദം. മിനറോളജി, പെട്രോളജി അല്ലെങ്കിൽ ക്രിട്ടിക്കൽ മിനറൽസിൽ ഗവേഷണത്തോടെയുള്ള ഡോക്ടറൽ ബിരുദം അഭികാമ്യം.

ഉയർന്ന പ്രായപരിധി : 35 വയസ്സ്.

തസ്തിക: സയന്റിസ്റ്റ് ബി (ജിയോഫിസിക്സ്):

യോഗ്യത: 60% മാർക്കോടെ ജിയോഫിസിക്സിൽ ബിരുദാനന്തര ബിരുദം. ഗുരുത്വാകർഷണം, മാഗ്നറ്റിക്, റെസിസ്റ്റിവിറ്റി അല്ലെങ്കിൽ സീസ്മോളജിക്കൽ പഠനങ്ങളിൽ ഗവേഷണത്തോടെയുള്ള ഡോക്ടറൽ ബിരുദം അഭികാമ്യം.

ഉയർന്ന പ്രായപരിധി :38 വയസ്സ്

തസ്തിക:സയന്റിസ്റ്റ് ഡി (ജിയോളജി/മറൈൻ ജിയോളജി):

യോഗ്യത: 60% മാർക്കോടെ ജിയോളജിയിലോ മറൈൻ ജിയോളജിയിലോ ബിരുദാനന്തര ബിരുദം, വ്യാവസായിക, അക്കാദമിക്, അല്ലെങ്കിൽ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ ഏഴ് വർഷത്തെ ഗവേഷണ/വികസന പരിചയം. നദി/മറൈൻ സെഡിമെന്റ് ജിയോകെമിസ്ട്രി അല്ലെങ്കിൽ കോസ്റ്റൽ സോൺ മാനേജ്മെന്റിൽ ഗവേഷണത്തോടെയുള്ള ഡോക്ടറൽ ബിരുദം അഭികാമ്യം.

ഉയർന്ന പ്രായപരിധി : 50 വയസ്സ്.

മറ്റ് വിവരങ്ങൾ

ഒഴിവുകളുടെ എണ്ണം: എല്ലാ തസ്തികകളിലും ഓരോ ഒഴിവുകൾ വീതമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ശമ്പളം: ആദ്യത്തെ മൂന്ന് പോസ്റ്റ് കോഡുകൾ (01,02,03) വരുന്ന സയന്റിസ്റ്റ് ബി തസ്തികയിൽ കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള പേ ലെവൽ 10 അടിസ്ഥാനമാക്കിയും പോസ്റ്റ് കോഡ് 04 ആയ സയന്റിസ്റ്റ് ഡി തസ്തികയിൽ പേ ലെവൽ 12 അടിസ്ഥാനത്തിലുമായിരിക്കും ശമ്പളവും ആനുകൂല്യങ്ങളും.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 27 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ്

അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം

അപേക്ഷ സംബന്ധിച്ച വിജ്ഞാപനം ഇവിടെ വിശദമായി വായിക്കാം

Job Alert: National Centre for Earth Science Studies (NCESS) invites applications for Scientist posts. Postgraduate degree holders can apply as per official notification.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി

'അതെന്റെ ഹൃദയം തകർത്തു; എ ആർ റഹ്മാൻ മതം മാറേണ്ടിയിരുന്നില്ല'

ചികിത്സാപ്പിഴവില്‍ കാഴ്ചനഷ്ടപ്പെട്ടെന്ന് പരാതി; സനൂപിന് സഹായം വാഗ്ദാനം ചെയ്ത് അനില്‍ അക്കരെ

കാൻസർ രോ​ഗികളിൽ ശരീരഭാരം കുറയാൻ കാരണമെന്താണ്?

കല്യാണ ആഘോഷങ്ങൾ തുടങ്ങി, 'പരസ്പരം സ്‌നേഹത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ'; രശ്മികയ്ക്കും വിജയ്‌ക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

SCROLL FOR NEXT