നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (NISH- നിഷ്)ടീച്ചിങ് അസോസിയേറ്റ്,വിഡിയോഗ്രാഫർ, എഡിറ്റർ- അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌റ്റൈപ്പന്റ് വ്യവസ്ഥയിലായിരിക്കും നിയമനം.
ഡിഗ്രി (ഹിയറിങ് ഇംപയേഡ്) വിഭാഗത്തിലേക്കും, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്‌മെന്റിലേക്കും ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഒരു വർഷത്തേക്ക് സ്റ്റൈപൻഡ് വ്യവസ്ഥയിലായിരിക്കും നിയമനം.
ടീച്ചിങ് അസോസിയേറ്റ് തസ്തികയിലേയ്ക്കുള്ള യോഗ്യത:
ബി എസ് സി കമ്പ്യൂട്ടർ സയൻസ്, എം എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകൾ വിജയിച്ചവർക്കും എം സി എ/ എം ടെക് (കമ്പ്യൂട്ടർ സയൻസ്) ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
യുജിസി നെറ്റ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ആംഗ്യഭാഷ ഉപയോഗിച്ച് ശ്രവണ പരിമിതിയുള്ള കുട്ടികളെ പഠിപ്പിച്ചു പരിചയമുള്ളവർക്ക് പ്രത്യേക മുൻഗണന ലഭിക്കും.
പ്രായപരിധി: 40 വയസ്.
സ്റ്റൈപൻഡ്: 30,000 രൂപ
അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ച് വരെ.
അപേക്ഷിക്കാനുള്ള മെയിൽ ഐഡി: nishhr@nish.ac.in
വീഡിയോ ഗ്രാഫർ/എഡിറ്റർതസ്തികയിലേയ്ക്കുള്ള യോഗ്യത:
ഡിജിറ്റൽ ഫിലിം മേക്കിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. ഈ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
പ്രായപരിധി: 36 വയസ്.
സ്റ്റൈപൻഡ്: 25,000രൂപ
ഈ തസ്തികയിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: മാർച്ച് നാല് വൈകിട്ട് അഞ്ച് മണി വരെ.
അപേക്ഷിക്കാനുള്ള മെയിൽ ഐഡി: nishhr@nish.ac.in
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ അപേക്ഷിക്കുന്ന തസ്തികയും പോസ്റ്റ് കോഡും വ്യക്തമായി രേഖപ്പെടുത്തണം.
അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി http://nish.ac.in/others/career സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates