തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് (The Neyveli Lignite Corporation ) കോര്‍പ്പറേഷനില്‍ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. 575 ഒഴിവുകളാണ് ഉള്ളത്. ഗ്രാജുവേറ്റ്, ടെക്നീഷ്യൻ വിഭാഗത്തിലാണ് ഒഴിവുകൾ. ഡിപ്ലോമ,ബിരുദം എന്നിവ ഉള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02-01-2026.
മെക്കാനിക്കൽ എഞ്ചിനീയറിങ് – 151
ഇലക്ട്രിക്കൽ എഞ്ചിനീയറിങ് – 159
സിവിൽ എഞ്ചിനീയറിങ് – 49
ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് – 24
കെമിക്കൽ എഞ്ചിനീയറിങ് – 9
മൈനിംഗ് എഞ്ചിനീയറിങ് – 81
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് – 62
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് – 19
ഇൻഫർമേഷൻ ടെക്‌നോളജി – 6
മെഡിക്കൽ ലാബ് ടെക്‌നോളജി / മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി – 5
കാറ്ററിംഗ് ടെക്‌നോളജി ആൻഡ് ഹോട്ടൽ മാനേജ്മെന്റ് – 5
ഫാർമസിസ്റ്റ് – 5
ആകെ ഒഴിവുകൾ: 575
ബന്ധപ്പെട്ട വിഷയത്തിൽ നിയമപരമായ സർവകലാശാല നൽകുന്ന (ഫുൾ ടൈം) എഞ്ചിനീയറിങ് അല്ലെങ്കിൽ ടെക്‌നോളജി ബിരുദം.
അപേക്ഷകർ തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെയും സ്വദേശികളായിരിക്കണം.
2021മുതൽ 2025 വരെയുള്ള വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിവർ ആയിരിക്കണം.
ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റിസ് ട്രെയിനിക്ക് പ്രതിമാസം ₹15,028/-
ടെക്നീഷ്യൻ അപ്രന്റിസ് ട്രെയിനിക്ക് പ്രതിമാസം ₹12,524/-
കൂടുതൽ വിവരങ്ങൾക്ക് https://www.nlcindia.in/website/en/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates