Say no to flowers and shawls, gift books instead, RGUHS to affiliated colleges  Freepik.com
Career

പൂക്കളും ഷാളും പാടില്ല,പകരം പുസ്തകം നൽകാം, കോളജുകൾക്ക് നിർദ്ദേശം നൽകി രാജീവ്ഗാന്ധി ആരോഗ്യ സർവകലാശാല

കോളജുകളിൽ വിവിധ ചടങ്ങുകൾ നടക്കുമ്പോൾ അതിഥികൾക്കും അതിൽ പങ്കെടുക്കുന്നവർക്കും കൊടുക്കുന്ന സമ്മാനങ്ങളുടെ കാര്യത്തിൽ മാനദണ്ഡം നിശ്ചയിച്ച് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്

സമകാലിക മലയാളം ഡെസ്ക്

രാജീവ് ഗാന്ധി ആരോഗ്യസർവകലാശാല(RGUHS)യുടെ കീഴിലുള്ള കോളജുകളിൽ നടത്തുന്ന അക്കാദമിക് പരിപാടി, സാംസ്കാരിക പരിപാടി എന്നിവ സംബന്ധിച്ച് കർശനമായ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.

അക്കാദമിക് പരിപാടിയാണെങ്കിലും സാംസ്കാരിക പരിപാടിയാണെങ്കിലും അതിൽ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകുന്ന സമ്മാനങ്ങൾ സംബന്ധിച്ചാണ് യൂണിവേഴ്സിറ്റി നിർദ്ദേശം നൽകിയിട്ടുള്ളത്.

അതിഥികളെ സ്വീകരിക്കാനായി പൂവ്,പൂച്ചെണ്ട്, ഷാൾ,മറ്റ് സമ്മാനങ്ങൾ എന്നിവ നൽകാറുണ്ട്. എന്നാൽ ഇനി മുതൽ അത്തരം സമ്മാനങ്ങൾ നൽകാൻ പാടില്ലെന്നാണ് രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല കർശന നിർദ്ദേശം നൽകിയത്.

ഷാൾ, പൂ എന്നിവ നൽകുന്നത് ബഹുമാനത്തി​ന്റെ പ്രതീകങ്ങളായി കാണപ്പെടുന്നുണ്ടെങ്കിലും, അവ ശാശ്വതമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നില്ലെന്നും പലപ്പോഴും അനാവശ്യ ചെലവുകൾക്ക് കാരണമാകുമെന്നും സർവകലാശാല അഭിപ്രായപ്പെട്ടു.

പകരം, വിദ്യാഭ്യാസത്തിന്റെയും അക്കാദമിക്ക് മേഖലയുടെയും യഥാർത്ഥ ആത്മാവായ അറിവ് പ്രോത്സാഹിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല വ്യക്തമാക്കി.

രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ നടത്തുന്ന ഔപചാരികമായ ചടങ്ങുകളിൽ നിലവിൽ നൽകുന്ന തരത്തിലുള്ള പൂവ്, ഷാൾ, മറ്റ് സമ്മാനങ്ങൾ എന്നിവയ്ക്ക് പകരം മെഡിക്കൽ പുസ്തകങ്ങൾ പോലുള്ള അർത്ഥവത്തായ ബദലുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകി.

ഈ പുസ്തകങ്ങൾ, അതിഥികളായി എത്തുന്നവർ, ഫാക്കൽറ്റി എന്നിവർക്ക് എല്ലാം നൽകാം. നേരിട്ട് വിദ്യാർത്ഥികൾക്ക് പോലും സമ്മാനമായി നൽകാമെന്ന് സർവകലാശാല നിർദ്ദേശിക്കുന്നു.

കോളജ് ലൈബ്രറികൾക്കും പുസ്തകങ്ങൾ സംഭാവന ചെയ്യാം, അതുവഴി വരും വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് അവ ലഭ്യമാകുമെന്ന് ഉറപ്പാക്കാം.

പുസ്തകങ്ങൾ വിതരണം ചെയ്യുന്ന സന്ദർഭങ്ങളിൽ, അവ വാങ്ങാൻ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും അർഹരുമായ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കർണാടകയിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ശാസ്ത്ര സർവകലാശാലയാണ്.

ആധുനിക, ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽ അദ്ധ്യാപനം, പരിശീലനം, ഗവേഷണം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ സർവകലാശാല. കർണാടകയിലെ മറ്റ് സർവകലാശാലകളുമായി മുമ്പ് അഫിലിയേറ്റ് ചെയ്തിരുന്ന നിലവിലുള്ള എല്ലാ വിഭാഗത്തിലെയും മെഡിക്കൽ കോളജുകളെ ഉൾപ്പെടുത്തിയാണ് ഇത് ആരംഭിച്ചത്.

രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല 1996 ജൂൺ ഒന്നിന് ബെംഗളുരുവിൽ സർവകലാശാല സ്ഥാപിച്ചു. ഇന്ന് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ സർവകലാശാലകളിൽ ഒന്നാണിത്. വിവിധ മെഡിക്കൽ ശാഖകളിലുള്ള കോഴ്സുകൾ നടത്തുന്ന 1,270 ബിരുദതല കോളജുകളും 497 ബിരുദാനന്തര കോളജുകളും ഈ സർവകലാശാലയ്ക്ക് കീഴിലുണ്ട്.

Education News: Rajiv Gandhi University of Health Sciences (RGUHS) has issued a strong advisory to its affiliated colleges to do away with the customary practice of presenting flowers, shawls, and ceremonial gifts during academic and cultural events

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ഒപ്പമുണ്ട്'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കും

14.2 കോടിക്ക് 19കാരനെ സ്വന്തമാക്കി ചെന്നൈ; ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ത്തിക് ശര്‍മ ആര്?

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, ഇതാ ഒരു പെന്‍ഷന്‍ പ്ലാന്‍, മാസംതോറും നിക്ഷേപിക്കാം, വിശദാംശങ്ങള്‍

മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഒഴിവുകൾ

SCROLL FOR NEXT