NORKA Roots, a Kerala government institution, has invited applications for the contract-based Video Editor-cum-Graphic Designer post. 
Career

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്

ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, ഫിലിം, ബി.എഫ്.എ, അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, ഫിലിം, ബി.എഫ്.എ, അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിംഗ് മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അഡോബി ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, പ്രീമിയർ പ്രോ, ആഫ്റ്റർ ഇഫക്ട്സ്, എഫ്.സി.പി., ഡാവിഞ്ചി റിസോള്‍വ് എന്നിവയിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം. 2026 സെപ്റ്റംബർ 1-ന് 40 വയസ്സിൽ കവിയരുത്. വേതനം പ്രതിമാസം 35,000 രൂപയാണ്.

യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ 2026 സെപ്റ്റംബർ 25 ന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, നോർക്ക സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ തപാൽ മുഖേനയോ norka.pro@gmail.com എന്ന ഇ-മെയിലിലോ ലഭിക്കണം.

NORKA Roots, a Kerala government institution, has invited applications for the contract-based Video Editor-cum-Graphic Designer post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം