NTPC Green Energy (NGEL) announces 46 manager vacancies . NTPC GREEN
Career

ശമ്പളം 50,000 മുതൽ 2,40,000 രൂപ വരെ, എൻ‌ടി‌പി‌സി ഗ്രീൻ എനർജിയിൽ മാനേജർ തസ്തികയിൽ 46 ഒഴിവുകൾ; ഏപ്രിൽ 15 മുതൽ അപേക്ഷിക്കാം

മെയ് അഞ്ചാം തീയതി ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം.

സമകാലിക മലയാളം ഡെസ്ക്

എൻ‌ടി‌പി‌സി ഗ്രീൻ എനർജി ലിമിറ്റഡിൽ (NGEL)വിവിധ മാനേജർ തസ്തികകളിൽ നിലവിലുള്ള 46 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിന്യൂവബിൾ എനർജി രംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ്, എൻടിപിസിയുടെ സബ്സിഡയറി സ്ഥാപനമാണ്.

പുനരുപയോഗ ഊർജ്ജ (റിന്യൂവബിൾ എനർജി) മേഖലയിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് എൻ‌ടി‌പി‌സി ഗ്രീൻ എനർജി ലിമിറ്റഡ് (എൻ‌ജി‌ഇ‌എൽ) മികച്ച അവസരമാണ് ഇത്.

ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിന്യൂവബിൾ എനർജി, ഫിനാൻസ് എന്നിങ്ങനെ രണ്ട് മേഖലകളിലായി ആകെ 46 ഒഴിവുകളാണ് ഉള്ളത്.

നിർദ്ദിഷ്ട യോഗ്യതകളും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റ് വഴി ഏപ്രിൽ 15 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും മെയ് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാമെന്ന് ഇന്ന് പ്രസിദ്ധീകരിച്ച പരസ്യത്തിൽ പറയുന്നു.

NTPC Green Energy recruitment 2026 manager vacancies salary up to 2.4 lakh

എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (NGEL)

തസ്തികകളും ഒഴിവുകളും

ഡെപ്യൂട്ടി ജനറൽ മാനേജർ - റിന്യൂവബിൾ എനർജി( RE) : 14

ഡെപ്യൂട്ടി ജനറൽ മാനേജർ - ഫിനാൻസ് :02

അസിസ്റ്റന്റ് മാനേജർ -- റിന്യൂവബിൾ എനർജി (RE): 28

അസിസ്റ്റന്റ് മാനേജർ - ഫിനാൻസ്: 02

ആകെ ഒഴിവുകളുടെ എണ്ണം: 46

തസ്തിക, ഗ്രേഡ്, ശമ്പളം

ഡെപ്യൂട്ടി ജനറൽ മാനേജർ- E6 : 90,000 – 2,40,000 രൂപ ശമ്പള സ്കെയിൽ

അസിസ്റ്റന്റ് മാനേജർ- E2 : 50,000 – 1,60,000 രൂപ ശമ്പള സ്കെയിൽ

ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി :ഏപ്രിൽ 15 രാവിലെ 10 മണി മുതൽ

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് അഞ്ച് രാത്രി 11.59

താൽപ്പര്യമുള്ളവർ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (എൻജിഐഎൽ) ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിച്ച് അതിലെ കരിയർ സെക്ഷൻ തെരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങളും അപേക്ഷിക്കാനുള്ള വിൻഡോയും ഏപ്രിൽ 15 ഓടെ വെബ്സൈറ്റിൽ ലഭ്യമാകും.

വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോൾ അതിലായിരിക്കും പ്രായപരിധി, യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുക.

എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് ( എൻജിഐഎൽ) ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Job Alert: NTPC Green Energy (NGEL) has announced 46 Manager vacancies . Eligible candidates can apply online starting April 15, 2026. Check eligibility, salary details, and how to apply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ, ദൃശ്യങ്ങളിലുള്ള സ്ത്രീയെ അറിയില്ല; ആരോപണത്തില്‍ മറുപടിയുമായി ശോഭ സുരേന്ദ്രന്‍

ഹര്‍ജി നല്‍കിയത് വിശ്വാസികളാണോ?; പൊതു താല്‍പ്പര്യഹര്‍ജികള്‍ക്ക് പല അജന്‍ഡകള്‍, മുമ്പേ തള്ളേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി

'75- 65'; സീറ്റ് നില പ്രവചിച്ച് എന്‍ എസ് മാധവന്‍

'പി വി അന്‍വറിന് വോട്ട് ചെയ്യാന്‍ 2000 രൂപ വാഗ്ദാനം'; പരാതി നല്‍കി എല്‍ഡിഎഫ്

വോട്ടര്‍ക്ക് പണം നല്‍കിയ യുവതി ശോഭയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്, വിവാദം കത്തുന്നു

SCROLL FOR NEXT