Oil India Recruitment 2026 Apply Online for 10 Deputy Chief and Economist Posts Before June 28. 
Career

ഓയിൽ ഇന്ത്യ ലിമിറ്റഡ്: ചീഫ് തസ്തികകളിൽ നിയമനം, 2,60,000 രൂപ വരെ ശമ്പളം

ഡെപ്യൂട്ടി ചീഫ് കെമിസ്റ്റ്, ഡെപ്യൂട്ടി ചീഫ് ജിയോളജിസ്റ്റ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (റിസർവോയർ), ഡെപ്യൂട്ടി ചീഫ് ജിയോഫിസിസിസ്റ്റ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (S&E), ഇക്കണോമിസ്റ്റ് തസ്തികകളിലായി ആകെ 10 ഒഴിവുകളാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഓയിൽ ഇന്ത്യ ലിമിറ്റഡ് വിവിധ ഉയർന്ന തസ്തികകളിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി ചീഫ് കെമിസ്റ്റ്, ഡെപ്യൂട്ടി ചീഫ് ജിയോളജിസ്റ്റ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (റിസർവോയർ), ഡെപ്യൂട്ടി ചീഫ് ജിയോഫിസിസിസ്റ്റ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (S&E), ഇക്കണോമിസ്റ്റ് തസ്തികകളിലായി ആകെ 10 ഒഴിവുകളാണുള്ളത്.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമോ എൻജിനീയറിങ് ബിരുദമോ ഉള്ളവർക്കാണ് അവസരം. ഒമ്പത് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28.

ഒഴിവുകൾ

  • ഡെപ്യൂട്ടി ചീഫ് കെമിസ്റ്റ് – 1

  • ഡെപ്യൂട്ടി ചീഫ് ജിയോളജിസ്റ്റ് – 1

  • ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (റിസർവോയർ) – 1

  • ഡെപ്യൂട്ടി ചീഫ് ജിയോഫിസിസിസ്റ്റ് – 1

  • ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (S&E) – 5

  • ഇക്കണോമിസ്റ്റ് – 1

ആകെ ഒഴിവുകൾ: 10

വിദ്യാഭ്യാസ യോഗ്യത

  • ഡെപ്യൂട്ടി ചീഫ് കെമിസ്റ്റ് – കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം (PG)

  • ഡെപ്യൂട്ടി ചീഫ് ജിയോളജിസ്റ്റ് – ജിയോളജി/അപ്ലൈഡ് ജിയോളജിയിൽ ബിരുദാനന്തര ബിരുദം (PG)

  • ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (റിസർവോയർ) – പെട്രോളിയം എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ പെട്രോളിയം എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദം

  • ഡെപ്യൂട്ടി ചീഫ് ജിയോഫിസിസിസ്റ്റ് – ജിയോഫിസിക്സ്/അപ്ലൈഡ് ജിയോഫിസിക്സ്/എക്സ്പ്ലോറേഷൻ ജിയോഫിസിക്സിൽ ബിരുദാനന്തര ബിരുദം (PG)

  • ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (S&E) – ഫയർ & സേഫ്റ്റി എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി/HSEയിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ

  • ഇക്കണോമിസ്റ്റ് – ഇക്കണോമിക്സ് അല്ലെങ്കിൽ ബിസിനസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം (PG)

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 90,000 രൂപ മുതൽ 2,60,000 രൂപ വരെ ശമ്പളം ലഭിക്കും. പ്രായപരിധി തസ്തിക അനുസരിച്ച് 37 മുതൽ 49 വയസ്സ് വരെയാണ്. സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28. വ്യക്തിഗത അഭിമുഖത്തിന്റെയും മെഡിക്കൽ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.oil-india.com/advertisement-list

Oil India Recruitment 2026 Apply Online for 10 Deputy Chief and Economist Posts Before June 28.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു'; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

കൊച്ചിയിലും കോക്രോച്ച് പാര്‍ട്ടി? വൈകിട്ട് മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവില്‍ ഒത്തുചേരല്‍, ടെലഗ്രാമില്‍ പ്രചാരണം

വീട് വാങ്ങാന്‍ പ്ലാനുണ്ടോ?; മനസില്‍ വേണം 3/20/30/40 റൂള്‍, വിശദാംശങ്ങള്‍

ഒലിച്ചുപോയത് 1.54 ലക്ഷം കോടി; ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്, മെയില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 33,000 കോടി

മഴ പെയ്താൽ ഐപിഎൽ കിരീടം ആർസിബിക്കോ ടൈറ്റൻസിനോ? സാധ്യത ഇങ്ങനെ

SCROLL FOR NEXT