സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറേറ്റ് ഹോമിയോ ആയുർവേദ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ആരംഭിച്ചു. ഈ അധ്യയന വർഷത്തിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ രണ്ട് കോഴ്സുകളിലും ആരംഭിച്ചതായി സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് അറിയിച്ചു. .
2025-ലെ ഹോമിയോ പി ജി ഡിഗ്രി കോഴ്സിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in , ഫോൺ: 0471 2332120, 2338487.
2025-ലെ ആയുർവേദ പി ജി ഡിഗ്രി കോഴ്സിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കി. കോഴ്സിലേക്ക് പ്രവേശനം നേടാൻ താൽപര്യമുള്ളവർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 0471 - 2332120, 2338487.
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് ഓഗസ്റ്റ് 25, 26, 27 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.
താൽപര്യമുള്ളവർ ആവശ്യമായ രേഖകളുമായി ഈ തീയതികളിൽ രാവിലെ 11.30 ന് മുമ്പായി കോളേജിൽ എത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates