Opportunity to Study M.Tech in Synthetic Biology at CUSAT @MsxRetro
Career

കുസാറ്റ്: എം.ടെക് സിന്തറ്റിക് ബയോളജി പഠിക്കാൻ അവസരം

ഭക്ഷണം, മരുന്ന്, ഇന്ധനം, വസ്തുക്കൾ എന്നിവ നിർമ്മിക്കുന്ന രീതിയെ സിന്തറ്റിക് ബയോളജി പുനർനിർവ്വചിക്കുന്നു. കുസാറ്റിനൊപ്പം ഈ പ്രോഗ്രാം ആരംഭിക്കുന്നതിലൂടെ കൊച്ചി മികവിന്റെ കേന്ദ്രമാക്കി മാറുകയാണ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) സിവിജെ സെന്റർ ഫോർ സിന്തറ്റിക് ബയോളജി ആൻഡ് ബയോമാനുഫാക്‌ചറിങ്ങും ചേർന്ന് സിന്തറ്റിക് ബയോളജി & ബയോമാനുഫാക്ചറിങിൽ ഇന്ത്യയിലെ ആദ്യത്തെ എം.ടെക് പ്രോഗ്രാം ആരംഭിച്ചു.

രാജ്യത്ത് ബയോടെക്നോളജിയുടെ ഗതി മാറ്റുന്ന ചരിത്രപ്രധാനമായ ഈ തുടക്കം ജൈവഘടകങ്ങൾ നിർമിക്കാനും അതിവേഗം വളരുന്ന ബയോ ഇക്കണോമിയെ മുന്നോട്ട് നയിക്കാനും വിദ്യാർത്ഥികളെ സജ്ജമാക്കും. രണ്ട് വർഷത്തെ പി.ജി പ്രോഗ്രാമാണിത്.

എം.ടെക് പാഠ്യപദ്ധതി ജെനെറ്റിക് & മെറ്റബോളിക് എൻജിനീയറിംഗ്, കംപ്യൂട്ടേഷണൽ ബയോളജി, ബയോപ്രോസസ് ഡിസൈൻ എന്നിവയ്ക്കും മികവുറ്റ ലാബുകളിൽ പരിശീലന വും വിദ്യാർഥികൾക്ക് ഉറപ്പുവരുത്തും. പ്രമുഖ ഇന്ത്യൻ കമ്പനികളിലും അന്താരാഷ്ട്ര ലാബുകളിലുമായി ഗവേഷണ പദ്ധതികളും വ്യവസായ ഇന്റേൺഷിപ്പുകളും അവർക്ക് ലഭ്യമാകും.

“ഭക്ഷണം, മരുന്ന്, ഇന്ധനം, വസ്തുക്കൾ എന്നിവ നിർമ്മിക്കുന്ന രീതിയെ സിന്തറ്റിക് ബയോളജി പുനർനിർവ്വചിക്കുന്നു. കുസാറ്റിനൊപ്പം ഈ പ്രോഗ്രാം ആരംഭിക്കുന്നതിലൂടെ കൊച്ചി മികവിന്റെ കേന്ദ്രമാക്കി മാറുകയാണ്. ഇന്ത്യയെ മാത്രമല്ല, ആഗോള ബയോ ഇക്കണോമിയിലേക്കും മികച്ച സംഭാവനകൾ നൽകാൻ ഈ കേന്ദ്രം സജ്ജമാണ്,” സിവിജെ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. പവൻ കെ. ധർ അഭിപ്രായപ്പെട്ടു.

EDUCATION NEWS: Opportunity to Study M.Tech in Synthetic Biology at CUSAT.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT