PM Internship Scheme Offers Rs 9000 Stipend for Youth Training in Top Companies. FILE
Career

PMIS: 9000 രൂപ വരെ വിദ്യാർഥികൾക്ക് സ്റ്റൈപൻഡ്; കേന്ദ്ര പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാം?

ഈ പദ്ധതിയിലൂടെ രാജ്യത്തെ പ്രമുഖ കമ്പനികളിൽ പ്രവൃത്തിപരിചയത്തിനായി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ കമ്പനികളിൽ യുവജനങ്ങൾക്ക് പ്രായോഗിക തൊഴിൽ പരിശീലനം നൽകുന്നതിനായി പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. 'പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി' (പിഎംഈഎസ്) എന്നാണ് പദ്ധതി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് നടപ്പാക്കുന്നത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ പ്രമുഖ കമ്പനികളിൽ പ്രവൃത്തിപരിചയത്തിനായി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷിക്കാം.

നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 9,000 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും. യുവാക്കളുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അപേക്ഷിക്കാൻ യോഗ്യതയുള്ളവർ:

  • പ്രായപരിധി: 18 മുതൽ 25 വയസ് വരെ

  • വിദ്യാഭ്യാസ യോഗ്യത:

  • ഹൈസ്കൂൾ അല്ലെങ്കിൽ ഹയർ സെക്കൻഡറി പാസായവർ

    1. ITI സർട്ടിഫിക്കറ്റ് / പോളിടെക്നിക് ഡിപ്ലോമ ഉള്ളവർ

    2. ബിരുദ വിദ്യാർത്ഥികൾ (BA, B.Sc, B.Com, BCA, BBA, B.Pharma, B.E/B.Tech തുടങ്ങിയവ)

    3. പിജി വിദ്യാർത്ഥികൾ (MA, M.Sc, M.Com, MCA, M.Tech തുടങ്ങിയവ)

    4. ഓൺലൈൻ അല്ലെങ്കിൽ ഡിസ്റ്റൻസ് ലേണിങ് കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം

    5. ഫുൾടൈം ഗ്രാജുവേഷൻ/പിജിയുടെ ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്

ഇന്റേൺഷിപ്പിന്റെ കാലാവധി:

  • ഇന്റേൺഷിപ്പ് കാലാവധി സാധാരണയായി 6 മാസം അല്ലെങ്കിൽ 9 മാസം ആയിരിക്കും

  • ഇത് ഇന്റേൺഷിപ്പിന്റെ സ്വഭാവം, സെക്ടർ, കമ്പനി ആവശ്യകത എന്നിവയെ ആശ്രയിച്ചിരിക്കും

  • മൊത്തം കാലാവധിയുടെ കുറഞ്ഞത് പകുതി സമയം പ്രായോഗിക ജോലി അനുഭവത്തിനായി

  • ഇന്റേൺഷിപ്പ് കാലയളവിന്റെ കുറഞ്ഞത് പകുതി സമയം പ്രായോഗിക ജോലി പരിചയം നേടുന്നതിനായി യഥാർത്ഥ ജോലിസ്ഥലത്ത് (actual work environment) ചെലവഴിക്കണം

അപേക്ഷിക്കേണ്ട വിധം

  • ഔദ്യോഗിക വെബ്സൈറ്റ് ആയ pminternship.mca.gov.in സന്ദർശിക്കുക

  • ഹോംപേജിൽ “Paid internships in top companies” എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

  • ലഭ്യമായ കമ്പനികളുടെ ലോഗോകൾ കാണാം, താൽപര്യമുള്ള കമ്പനിയുടെ ലോഗോ ക്ലിക്ക് ചെയ്യുക

  • ആ കമ്പനിയിൽ ലഭ്യമായ എല്ലാ ഇന്റേൺഷിപ്പുകളും സ്ക്രീനിൽ പ്രദർശിപ്പിക്കും; വിശദാംശങ്ങൾ പരിശോധിക്കുക

  • ഹോംപേജിന്റെ മുകളിൽ വലത് ഭാഗത്ത് ഉള്ള Login/Register ബട്ടൺ ക്ലിക്ക് ചെയ്യുക

  • യൂസർനെയിം /മൊബൈൽ നമ്പർ, പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യുക

  • താൽപര്യമുള്ള ഇന്റേൺഷിപ്പിലേക്ക് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://pminternship.mca.gov.in/login/

PM Internship Scheme Offers Rs 9000 Stipend for Youth Training in Top Companies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്'; നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ലോറസ് പുരസ്‌കാരം തലനാരിഴയ്ക്ക് നഷ്ടമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം; അല്‍ക്കരാസും സബലേങ്കയും മികച്ച താരങ്ങള്‍

രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം: കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറി ജഡ്ജി

'കുന്തവും പിടിച്ച് വൈകുന്നേരം 6 മണി വരെ നിന്നു, വല്ലാത്ത വിഷമവും ഭാരവും'; നടനോട് ക്ഷമ ചോദിച്ച് 'പള്ളിച്ചട്ടമ്പി' ടീം

യുഎസ്- ഇറാന്‍ ചര്‍ച്ചയില്‍ പ്രതീക്ഷ; എണ്ണവില ഇടിഞ്ഞു, 95 ഡോളറില്‍ താഴെ

SCROLL FOR NEXT