PowerGrid opens applications for 660 non-executive posts starting April 20 pgcil
Career

74,000 രൂപ മുതൽ 1,17,500 രൂപ വരെ ശമ്പളം, പവർഗ്രിഡ് കോർപ്പറേഷനിൽ 660 നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം; ഐടിഐ,ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം

മെയ് 11 വരെ അപേക്ഷ സ്വീകരിക്കും

സമകാലിക മലയാളം ഡെസ്ക്

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (പവർഗ്രിഡ്- POWERGRID) ജൂനിയർ ഓഫീസർ, ജൂനിയർ ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നോൺ എക്സിക്യൂട്ടീവ് തസ്തികകളിലാണ് നിയമനം. ആകെ 660 ഒഴിവുകളാണ് ഉള്ളത്.

ഇന്ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം ഏപ്രിൽ 20 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മെയ് 11 വരെ അപേക്ഷ സ്വീകരിക്കും.

ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ, ബിരുദം, സിഎ, സിഎംഎ(CA,CMA) ഇന്റർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികകൾ അനുസരിച്ച് അപേക്ഷിക്കാം.

കേന്ദ്ര സർക്കാരിന്റെ ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള 'മഹാരത്ന' പൊതുമേഖലാ സ്ഥാപനമണ് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.പവർഗ്രിഡ് കോർപ്പറേഷനിലെ വിവിധ മേഖലകളിലേക്കും സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കും ( സിടിയുഐഎൽ-CTUIL) ആണ് നിയമനം നടത്തുന്നത്.

പവർഗ്രിഡ് കോർപ്പറേഷനിലെ വിവിധ റീജിയനുകളിലായി 630 ഒഴിവുകളും സിടിയുഐല്ലിൽ 30 ഒഴിവുകളുമാണ് ഉള്ളത്.

ട്രെയിനി തസ്തികയിലായിരിക്കും നിയമനം. ഒരുവർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർ സ്ഥിരം നിയമനത്തിന് അർഹരാകും.

നോൺ-എക്സിക്യൂട്ടീവ് തസ്തികകളും യോഗ്യതയും

ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ) - ഡിടിഇ

യോഗ്യത:

ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ സിസ്റ്റംസ് എൻജിനീയറിങ്/ പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) എന്നിവയിലേതെങ്കിലും വിഷയത്തിൽ മൂന്ന് വർഷത്തെ റഗുലർ ഡിപ്ലോമ.

ജനറൽ/ ഒബിസി (എൻസിഎൽ)/ ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 70% മാർക്കും എസ്‌സി/എസ്ടി/ പിഡബ്ല്യുബിഡി എന്നിവർക്ക് പാസ് മാർക്കും ആവശ്യമാണ്.

ഡിപ്ലോമ ട്രെയിനി (സിവിൽ) - ഡിടിസി

യോഗ്യത:

ജനറൽ/ ഒബിസി (എൻസിഎൽ)/ ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 70% മാർക്കും എസ്‌സി/എസ്ടി/ പിഡബ്ല്യുബിഡി എന്നിവർക്ക് പാസ് മാർക്കും ആവശ്യമാണ്.

ഡിപ്ലോമ ട്രെയിനി (സർവേ) - ഡിടിഎസ്

യോഗ്യത:

സർവേ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ റഗുലർ ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത ടെക്നിക്കൽ ബോർഡ് / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 70% മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ (സർവേ ഒരു വിഷയമായി).

ജൂനിയർ ഓഫീസർ ട്രെയിനി (എച്ച്ആർ) - ജെഒടി (എച്ച്ആർ)

യോഗ്യത:

ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് 60% മാർക്കിൽ കുറയാത്ത അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റിയിൽ നിന്ന് മൂന്ന് വർഷത്തെ മുഴുവൻ സമയ റഗുലർ ബിരുദം (ബിബിഎ,ബിബിഎം,ബിബിഎസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത)

ജൂനിയർ ഓഫീസർ ട്രെയിനി (എഫ്&എ) - ജെഒടി (എഫ്&എ)

യോഗ്യത:

സി എ/ സിഎംഎ എന്നിവയിലേതിലെങ്കിലും ഇന്റർ

ജൂനിയർ ടെക്നീഷ്യൻ ട്രെയിനി (സർവേ) - ജെടിടി (സർവേ)

യോഗ്യത:

അംഗീകൃത ടെക്നിക്കൽ ബോർഡ് / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള രണ്ട് വർഷത്തെ ഐടിഐ (സർവേയർ) റഗുലർ കോഴ്സ്.

ഉയർന്ന യോഗ്യതകൾ ഒരു തസ്തികയിലേക്കും പരിഗണിക്കുന്നതല്ല.

ശമ്പളം

ഡിപ്ലോമ ട്രെയിനി / ജൂനിയർ ഓഫീസർ ട്രെയിനി (പരിശീലന കാലയളവ് - ഒരു വർഷം): 24000-108000 രൂപ സ്കെയിലിൽ എച്ച് ആർ എ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

പരിശീലനത്തിനു ശേഷം ജൂനിയർ എൻജിനീയർ / ജൂനിയർ ഓഫീസർ തസ്തികയിൽ നിയമനം ലഭിക്കുമ്പോൾ : 25000- 117500 രൂപ സ്കെയിലിൽ

ജൂനിയർ ടെക്നീഷ്യൻ ട്രെയിനി (സർവേ) (പരിശീലന സമയത്ത് - ഒരു വർഷം): 21000-72000 രൂപ സ്കെയിലിൽ ആനുകൂല്യങ്ങൾ ലഭിക്കും.

പരിശീലനത്തിനു ശേഷം ജൂനിയർ ടെക്നീഷ്യൻ തസ്തികയിൽ നിയമനം ലഭിക്കുമ്പോൾ: 21500-74000 രൂപ സ്കെയിലിൽ

സ്ഥിര നിയമനം ലഭിച്ചുകഴിയുമ്പോൾ എല്ലാ തസ്തികകൾക്കും വായ്പ, അഡ്വാൻസ്,റീഇംബേഴ്‌സ്‌മെന്റ്,ഇൻഷുറൻസ്, മെഡിക്കൽ സൗകര്യം, പെൻഷൻ, ലീവ് തുടങ്ങി കമ്പനി നിയമനം അനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും

പ്രായപരിധി, അപേക്ഷാ ഫീസ്

പ്രായ പരിധി: 18 - 27 വയസ്സ്

അപേക്ഷാ ഫീസ്

ജനറൽ / ഒബിസി (എൻസിഎൽ) / ഇഡബ്ല്യുഎസ്

ഡിടിഇ/ഡിടിസി/ഡിടിഎസ്/ജെഒടി തസ്തികകൾക്ക്: 300 രൂപ

ജെടിടി സർവേ തസ്തികയ്ക്ക് - 200 രൂപ

എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി / വിമുക്തഭടന്മാർ എന്നിവർ അപേക്ഷ ഫീസ് അടയക്കേണ്ടതില്ല.

ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 2026 ഏപ്രിൽ 20 വൈകുന്നേരം അഞ്ച് മണി മുതൽ

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 മെയ് 11 ന് രാത്രി 11.59 മണി വരെ

അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി 2026 മെയ് 11 രാത്രി 11.59 വരെ

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

അപേക്ഷ സമർപ്പിക്കാൻ ഉള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം

Job Alert: Power Grid Corporation of India Limited invites applications for 660 non-executive posts. ITI, diploma, and degree holders can apply from April 20. Check eligibility, details, and how to apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; 'പ്രതികള്‍ പൊലീസുകാര്‍, ശിക്ഷ അനിവാര്യം'; വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

വയനാട് പുനരധിവാസം: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

SCROLL FOR NEXT