Professional Diploma in Generative AI-Enhanced New Media and Web Solutions by Keltron 
Career

കെൽട്രോണിൽ എ.ഐ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ്; പ്രവേശനം ആരംഭിച്ചു

മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ഈ മാസം ആരംഭിക്കുന്ന കോഴ്സിന്റെ പുതിയ ബാച്ചിൽ 20 പേർക്ക് പ്രവേശനം അനുവദിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

എ.ഐ.ഡിജിറ്റൽ മാർക്കറ്റിംഗ് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Generative AI) സമന്വയിപ്പിച്ചുകൊണ്ടുള്ള നൂതന ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിലേക്ക് കെൽട്രോൺ പ്രവേശനം ആരംഭിച്ചു. ‘Professional Diploma in Generative AI- Enhanced New Media and Web Solutions (GAINEWS)’ എന്ന ഈ തൊഴിലധിഷ്ഠിത കോഴ്സ് നവമാധ്യമ രംഗത്തെയും ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലെയും സാധ്യതകൾ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പരമ്പരാഗത ഡിജിറ്റൽ മാർക്കറ്റിംഗിനപ്പുറം, എ.ഐ. ടൂളുകൾ ഉപയോഗിച്ച് അഡ്വാൻസ്ഡ് കണ്ടന്റ് ക്രിയേഷൻ, ആധുനിക എ.ഐ. സെർച്ച് എൻജിനുകൾക്ക് അനുയോജ്യമായ GEO (Generative AI Engine Optimization), SEO, സൈക്കോമെട്രിക് മാർക്കറ്റിങ്, സോഷ്യൽ മീഡിയ സ്ട്രാറ്റജി, വെബ് ജേണലിസം തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് കോഴ്സ്.

മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ഈ മാസം ആരംഭിക്കുന്ന കോഴ്സിന്റെ പുതിയ ബാച്ചിൽ 20 പേർക്ക് പ്രവേശനം അനുവദിക്കും. കെൽട്രോണിന്റെ തിരുവനന്തപുരം, തൃശ്ശൂർ നോളജ് സെന്ററുകളിലാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8590368988, 9995668444.

Professional Diploma in Generative AI-Enhanced New Media and Web Solutions by Keltron

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെഡിക്കൽ കോളജുകളിലെ 'തറയിലെ കിടത്തിച്ചികിത്സ' അവസാനിപ്പിക്കുന്നു; ആദ്യഘട്ടം തിരുവനന്തപുരത്തും കോഴിക്കോട്ടും

പാസ്പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യ താഴോട്ട്, 100ന് പുറത്തുതന്നെ; മുന്നില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ഒന്നാമതുള്ളത് ഈ രാജ്യം

നാല് മക്കളും മുൻ ഭാര്യമാരും സാക്ഷി, ഇനി ​പുതിയ ജീവിതത്തിലേക്ക്; ആമിർ ഖാൻ വിവാഹിതനായി

'പോർച്ചു​ഗൽ... ക്രിസ്റ്റ്യാനോ റൊണാൾഡോ 'ഈ​ഗോ'യിൽ തൂക്കി നിർത്തിയ ദയനീയ സംഘം!'

E20 പെട്രോള്‍ നിങ്ങളുടെ കാറിന്റെ എന്‍ജിന്‍ നശിപ്പിക്കുമോ? പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രം