ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കും മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി, പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ 2025-26 വർഷത്തെ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷകർക്ക് ഹോം പേജിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. പരാതികൾ ഉണ്ടെങ്കിൽ സെപ്റ്റംബർ 25ന് വൈകുന്നേരം അഞ്ചിനകം lbstvpm@gmail.com ൽ അയക്കണം.
വിശദ വിവരങ്ങൾക്ക് ഫോൺ: 0471-2560361, 362, 363, 364.
കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷകർക്ക് ഹോം പേജിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. പരാതികൾ ഉണ്ടെങ്കിൽ അവ 23ന് വൈകുന്നേരം അഞ്ച് മണിക്കകം lbstvpm@gmail.com ൽ അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560361, 362, 363, 364.
കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്‌സിന് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷകർക്ക് ഹോം പേജിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. പരാതികൾ ഉണ്ടെങ്കിൽ അവ 23ന് വൈകുന്നേരം അഞ്ച് മണിക്കകം lbstvpm@gmail.com ൽ അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04712560361, 362, 363, 364.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates