Punjab & Sind Bank announces Security Manager vacancies with attractive salary and benefits. Punjab & Sind Bank
Career

93,000 രൂപ ശമ്പളവും ആനുകൂല്യങ്ങളും, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ സെക്യൂരിറ്റി മാനേജർ തസ്തികയിൽ ഒഴിവുകൾ; സ്ഥിരം നിയമനത്തിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം

സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലാണ് സെക്യൂരിറ്റി മാനേജർ നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സെക്യൂരിറ്റി മാനേജർ റിക്രൂട്ട്‌മെന്റിനായി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലാണ് സെക്യൂരിറ്റി മാനേജർ നിയമനം.

സെക്യൂരിറ്റി മാനേജർ MMGS II സ്കെയിലിൽ സ്ഥിരം നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും നിശ്ചിത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് അഞ്ചിനകം പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കി​ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന സായുധ സേന, പൊലീസ്, അർദ്ധസൈനിക പശ്ചാത്തലങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് ഇത് മികച്ച അവസരമാണ്.

തസ്തിക, ശമ്പളം, ഒഴിവുകളുടെ എണ്ണം, പ്രായപരിധി, അപേക്ഷാഫീസ് എന്നിവ അറിയാം.

തസ്തികയുടെ പേര്: സെക്യൂരിറ്റി മാനേജർ (MMGS II)

ആകെ ഒഴിവുകൾ : 27

അപേക്ഷാ രീതി :ഓൺലൈൻ

ശമ്പളം : 64,820 – 93,960 രൂപ സ്കെയിൽ

ആനുകൂല്യങ്ങൾ: ഡിഎ, എച്ച്ആർഎ അല്ലെങ്കിൽ ലീസ്ഡ് അക്കോമഡേഷൻ, മെഡിക്കൽ ആനുകൂല്യങ്ങൾ. ബാങ്ക് നിയമങ്ങൾ പ്രകാരമുള്ള മറ്റ് അലവൻസുകൾ

അപേക്ഷാ ഫീസ്

എസ്‌സി / എസ്ടി :100 രൂപയും ബാധകമായ നികുതിയും

ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് :850 രൂപയും ബാധകമായ നികുതിയും

പ്രായപരിധി: 23 - 35 വയസ്സ്

നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

യോഗ്യത, പ്രവൃത്തി പരിചയം, മറ്റ് വിവരങ്ങൾ

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം

പ്രവൃത്തി പരിചയം : യോഗ്യതാനന്തരം കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം

സായുധ സേനയിൽ കമ്മീഷൻഡ് ഓഫീസർ (കരസേന/നാവികസേന/വ്യോമസേന) അല്ലെങ്കിൽ

ഗസറ്റഡ് പൊലീസ് ഓഫീസർ (പാരാമിലിട്ടറി സേനയിൽ ഡിഎസ്പി/അസിസ്റ്റന്റ് കമാൻഡന്റ്)

തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ, സ്‌ക്രീനിങ്, വ്യക്തിഗത അഭിമുഖം എന്നിവയ്ക്ക് ശേഷം മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതിൽ ബാങ്കിന് അനുസൃതമായ ഒഴിവാക്കലുകൾ നടത്താവുന്നതാണ്.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 മെയ് അഞ്ച്

വിജ്ഞാപനം വിശദമായി ഇവിടെ വായിക്കാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റ് : punjabandsind.bank.in

Job Alert: Punjab & Sind Bank invites applications for Security Manager posts . Eligible candidates can apply online for permanent positions until May 5.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തുവര്‍ഷം, 'ഒറ്റ' ഫോണ്‍ നമ്പര്‍; അധികാരം പോയി, പിണറായി ഉപയോഗിച്ച മൊബൈല്‍ 'കട്ടാക്കി'!

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് രോഗി മരിച്ചു; കേസ്

വയനാട്ടിൽ 192 ദുരന്ത സാധ്യതാ പ്രദേശങ്ങള്‍; കൂടുതല്‍ മഴ മാപിനികള്‍ സ്ഥാപിക്കും: മന്ത്രി ടി സിദ്ദിഖ്

കോഹ്‍ലിയും സമ്മതിച്ചു... 'വൈഭവ് സൂര്യവംശി ചിന്താ​ഗതി മാറ്റി'... 37ാം വയസിലെ ബാറ്റിങ് അപാരതയുടെ രഹസ്യം!

സിഎംആര്‍എലിന് ആശ്വാസം: വെള്ളിയാഴ്ച വരെ തുടര്‍നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി; 'മുഖ്യമന്ത്രിയല്ല, ഞാന്‍ സേവകന്‍'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT