ഡൽഹി എയിംസ് (AIIMS Delhi) അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 26 ഒഴിവുകളാണ് ഉള്ളത്. 50 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് എംഡി/എംഎസ്/ഡിഎം പോലുള്ള മെഡിക്കൽ ബിരുദങ്ങൾ ഉണ്ടായിരിക്കണം.
കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ ടീച്ചിങ് അല്ലെങ്കിൽ റിസർച്ച് ചെയ്ത പരിചയം നിർബന്ധമാണ്. അപേക്ഷകൾ 2026 ഏപ്രിൽ 27 മുതൽ മേയ് 11വരെ സമർപ്പിക്കാം.
നെഫ്രോളജി അസിസ്റ്റന്റ് പ്രൊഫസർ – 2
കമ്മ്യൂണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ – 2
കാർഡിയോളജി അസിസ്റ്റന്റ് പ്രൊഫസർ – 2
പാത്തോളജി / സൈറ്റോ-പാത്തോളജി അസിസ്റ്റന്റ് പ്രൊഫസർ – 2
പാത്തോളജി (മെയിൻ ഡിപ്പാർട്ട്മെന്റ്) – 1
സൈറ്റോ-പാത്തോളജി (മെയിൻ ഡിപ്പാർട്ട്മെന്റ്) – 1
ഒഫ്താൽമോളജി (Dr. RPC) അസിസ്റ്റന്റ് പ്രൊഫസർ – 1
ക്ലിനിക്കൽ ഹീമറ്റോളജി അസിസ്റ്റന്റ് പ്രൊഫസർ – 2
പൾമണറി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ – 1
ഓങ്കോ- അനസ്തേഷ്യോളജി അസിസ്റ്റന്റ് പ്രൊഫസർ – 4
ഓങ്കോ- അനസ്തേഷ്യോളജി, NCI– 1
ഓങ്കോ- അനസ്തേഷ്യോളജി, Dr. BRAIRCH – 1
അനസ്തേഷ്യോളജി, NCI – 1
യൂറോളജി അസിസ്റ്റന്റ് പ്രൊഫസർ – 2
ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസർ – 3
ആകെ ഒഴിവുകൾ: 26
അപേക്ഷ ഫീസ്:
ജനറൽ / ഒബിസി: 3000 രൂപ
ഇഡൗബ്ലുഎസ്,എസ് സി /എസ് ടി : 2400 രൂപ
PwBD: ഫീസ് ഒഴിവ്
പ്രായപരിധി:
ജനറൽ വിഭാഗം: പരമാവധി 50 വയസ്സ്
എസ് സി /എസ് ടി: 5 വർഷ ഇളവ്
ഒ ബി സി : 3 വർഷ ഇളവ്
PwBD: 5 വർഷ ഇളവ്
ശമ്പളം:
പ്രതിമാസം : 1,42,506 രൂപ
തെരഞ്ഞെടുപ്പ് പ്രക്രിയ:
പ്രാഥമിക യോഗ്യത പരിശോധന
സ്ക്രീനിംഗ് (മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി)
ഇന്റർവ്യൂ
വിദ്യാഭ്യാസ യോഗ്യത,മറ്റ് വിവരങ്ങൾ എന്നിവ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക.
https://www.aiims.edu/images/pdf/recruitment/advertisement/facultycell1-15-4-26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates