Rail Wheel Factory invites applications for 192 Act Apprentice positions, offering practical training and career opportunities in the railways. The New Indian Express
Career

റെയിൽവേയിൽ ആക്ട് അപ്രന്റീസ് ആകാം, റെയിൽ വീൽ ഫാക്ടറിയിൽ 192 ഒഴിവുകൾ;നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം

ഏപ്രിൽ ഒന്നാണ് അപേക്ഷ ലഭിക്കേണ്ടുന്ന അവസാന തീയതി.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽ വീൽ ഫാക്ടറി (മുൻ വീൽ ആൻഡ് ആക്സിൽ പ്ലാന്റ്) യിൽ ആക്ട് അപ്രന്റീസ് റിക്രൂട്ട്മെന്റ് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബാംഗ്ലൂരിലെ റെയിൽ വീൽ ഫാക്ടറിയിലാണ് ഇന്ത്യൻ റെയിൽവേയ്‌ക്കുള്ള വീലുകൾ, ആക്‌സിലുകൾ, വീൽ സെറ്റുകൾ എന്നിവയുടെ ഭൂരിഭാഗവും നിർമിക്കുന്നത്. റെയിൽ‌വേ ഇതര ഉപഭോക്താക്കൾക്കും കയറ്റുമതിക്കും വേണ്ടിയുള്ള ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇവിടുത്തെ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.

15 വയസ്സിനും 24 വയസ്സിനും ഇടയിൽ പ്രായമുള്ള (01/03/2026 പ്രകാരം) കുറഞ്ഞത് 50% മൊത്തം മാർക്കോടെ പത്താം ക്ലാസ് പാസായവരും ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി (NCVT) നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) ഉള്ളവർക്ക് ആക്ട് അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ഏഴ് ട്രേഡ് വിഭാഗങ്ങളിലായാണ് 192 ഒഴിവുകൾ ഉള്ളത്. ഫിറ്റർ, മെഷീനിസ്റ്റ്, മെക്കാനിക് എംവി, ടർണർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്,സിഎൻസി പ്രോഗ്രാമിങ് കം-ഓപ്പറേറ്റർ എന്നിവയാണ് വിഭാഗങ്ങൾ.

അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. ഏപ്രിൽ ഒന്നാണ് അപേക്ഷ ലഭിക്കേണ്ടുന്ന അവസാന തീയതി.

കമ്പനിയുടെ പേര് റെയിൽ വീൽ ഫാക്ടറി (റെയിൽവേ മന്ത്രാലയം)

തസ്തികയുടെ പേര് ആക്ട് അപ്രന്റീസ് (ഫിറ്റർ, മെഷീനിസ്റ്റ്, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ടർണർ, സിഎൻസി പ്രോഗ്രാമിങ് കം-ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്)

സ്റ്റൈപ്പൻഡ്

പ്രതിമാസം 12,261 രൂപ (ഫിറ്റർ, മെഷീനിസ്റ്റ്, മെക്കാനിക് എംവി, ടർണർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്);

പ്രതിമാസം 10,899രൂപ (സിഎൻസി പ്രോഗ്രാമിങ് കം-ഓപ്പറേറ്റർ)

ഒഴിവുകൾ വിഭാഗം തിരിച്ച്

ഒഴിവുകളുടെ ആകെ എണ്ണം 192

1 ഫിറ്റർ - 85

2 മെഷീനിസ്റ്റ്- 31

3 മെക്കാനിക് (മോട്ടോർ വെഹിക്കിൾ) -08

4 ടർണർ-05

5 സിഎൻസി പ്രോഗ്രാമിങ് കം-ഓപ്പറേറ്റർ (സിഒഇ ഗ്രൂപ്പ്)- 23

6 ഇലക്ട്രീഷ്യൻ- 18

7 ഇലക്ട്രോണിക് മെക്കാനിക് - 22

പ്രായപരിധി 15 - 24 വയസ് (01.03.2026 അടിസ്ഥാനമാക്കി)

യോഗ്യത കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം ബന്ധപ്പെട്ട ട്രേഡിൽ എൻ‌സി‌വിടിയിൽ നിന്നുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ‌ടി‌സി).

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ ഒന്ന് വൈകുന്നേരം 5:00 മണിക്ക് മുമ്പ്

അപേക്ഷ സമർപ്പിക്കേണ്ട വിധം നേരിട്ടോ രജിസ്ട്രേഡ് തപാലിലോ അപേക്ഷ സമർപ്പിക്കാം.

നേരിട്ട് സമർപ്പിക്കുന്നവർ: അപേക്ഷ (അനക്സർ-എ) ശരിയായി പൂരിപ്പിച്ച് പ്രിൻസിപ്പൽ ചീഫ് പേഴ്‌സണൽ ഓഫീസർ, പേഴ്‌സണൽ വകുപ്പ്, റെയിൽ വീൽ ഫാക്ടറി, യെലഹങ്ക, ബാംഗ്ലൂർ -560064 ഓഫീസിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും (അതായത്, തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 09:00 മുതൽ വൈകുന്നേരം 4:50 വരെയും ശനിയാഴ്ച രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 12:20 വരെയും) സൂക്ഷിച്ചിരിക്കുന്ന സീൽ ചെയ്ത ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കാം

അപേക്ഷയുടെ കവറിന് മുകളിൽ "Application for undergoing training under the Apprentices' Act, 1961 for the year 2025-26 in Rail Wheel Factory" എന്ന് രേഖപ്പെടുത്തണം.

തപാലിൽ അപേക്ഷ അയക്കുന്നവർ (അനക്സർ-എ) ശരിയായി പൂരിപ്പിച്ച് സമർപ്പിക്കണം. അപേക്ഷയുടെ കവറിന് മുകളിൽ "Application for undergoing training under the Apprentices' Act, 1961 for the year 2025-26 in Rail Wheel Factory" എന്ന് രേഖപ്പെടുത്തണം.

അപേക്ഷ രജിസ്ട്രേഡ് തപാലിൽ അയക്കുന്നവർക്കുള്ള വിലാസം

The Senior Personnel Officer-II,

Personnel Department,

Rail Wheel Factory,

Yelahanka,

Bangalore -560 064

വിജ്ഞാപനം ഇവിടെ വായിക്കാം

Job Alert: Rail Wheel Factory invites applications for 192 Act Apprentice vacancies. Apply via post. Check eligibility, selection process, and deadlines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

പെണ്‍മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ജീവനൊടുക്കി; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണം ഇങ്ങനെ, അറിയാം പൊലീസിന്റെ നിര്‍ദേശങ്ങള്‍

'വികസിത ഭാരതത്തിനായി എല്ലാവരും എഐ പഠിക്കണം, അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍'

'മരിക്കാനായി പ്രാര്‍ത്ഥിച്ചു, ശത്രുവിനെപ്പോലും തിഹാറിലേക്ക് അയക്കരുത്'; ജയില്‍ ജീവിതത്തെപ്പറ്റി മോഹന്‍ലാല്‍ സിനിമയിലെ നടി

SCROLL FOR NEXT