RCC Thiruvananthapuram Recruitment 2026 Apply for Nuclear Medicine Technologist Posts. 
Career

RCC Trivandrum: ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് ഒഴിവ്, ശമ്പളം 90,000 രൂപ

ആകെ മൂന്ന് ഒഴിവുകളാണുള്ളത്. 2026 ജൂൺ 22 വൈകിട്ട് 3 മണിവരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (RCC) ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ മൂന്ന് ഒഴിവുകളാണുള്ളത്. 2026 ജൂൺ 22 വൈകിട്ട് 3 മണിവരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഒഴിവ് വിവരങ്ങൾ

  • തസ്തിക: ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്

  • ഒഴിവുകൾ: 03

  • നിയമന രീതി: കരാർ നിയമനം

  • ശമ്പളം: പ്രതിമാസം 90,000 രൂപ

യോഗ്യത

  • AERB അംഗീകരിച്ച സർവകലാശാലയിൽ നിന്നുള്ള ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ ബിരുദം ഉണ്ടായിരിക്കണം.

  • അല്ലെങ്കിൽ, സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദവും AERB അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം.

  • കംപ്യുട്ടർ ഓപ്പറേഷനിൽ പരിജ്ഞാനം

പ്രായപരിധി

2026 ജനുവരി 1-ന് 36 വയസ് കവിയാൻ പാടില്ല. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് നിലവിലെ ചട്ടങ്ങൾ പ്രകാരം പ്രായ ഇളവ് ലഭിക്കും.

കരാർ കാലാവധി

ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് വർഷം വരെ കരാർ നീട്ടാം.

അപേക്ഷിക്കേണ്ട വിധം

അപേക്ഷാ ഫോം ആർസിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rcctvm.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച് ഒപ്പിട്ട അപേക്ഷ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡയറക്ടർ, റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം – 695011 എന്ന വിലാസത്തിൽ അയക്കണം.

RCC Thiruvananthapuram Recruitment 2026 Apply for Nuclear Medicine Technologist Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം

ബംഗലൂരു- ചെന്നൈ വെറും ഒന്നേകാല്‍ മണിക്കൂര്‍; രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

'ആ ഡേറ്റിനൊന്നും ഞാന്‍ ഉണ്ടാവില്ല, മരിച്ചു പോകും; ഫോണ്‍ എടുത്ത സലിം കുമാര്‍ എന്നോട് പറഞ്ഞു'; നെല്‍സണ്‍ ഐപ്പ് പറയുന്നു

ഡോക്ടറുടെ നിർദേശമില്ലാതെ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിച്ചു, 26 കാരിയുടെ വൃക്ക തകരാറിലായി, ഡയാലിസിസ് ആരംഭിച്ചു

സതീശന്‍ മംഗലാപുരത്തേക്ക് പോയത് എന്തിനാണ് എന്ന് ഇപ്പോള്‍ വ്യക്തമായി, ബജറ്റ് ലക്ഷ്യമിടുന്നത് ജില്ലകളെ വിവിധ പേരുകളിലാക്കി വില്‍ക്കാന്‍; ഇതാണോ നെഹ്‌റൂവിയന്‍ സോഷ്യലിസം?