KSPPL: എൽപിജി പൈപ്പ്‌ ലൈൻ പദ്ധതിയിൽ ജോലി, എഞ്ചിനീയർമാർക്ക് അവസരം, പ്രവൃത്തി പരിചയം വേണ്ട

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും സംയുക്ത സംരംഭമാണ് ഈ കമ്പനി.
KSPPL Officer Posts
BPCL IOCL Joint Venture KSPPL Invites Applications for Officer Posts
Edited By:
Updated on
1 min read

എൽപിജി പൈപ്പ്‌ലൈൻ പദ്ധതിയുടെ നടത്തിപ്പിനായി പ്രവർത്തിക്കുന്ന കൊച്ചി സേലം പൈപ്പ്‌ലൈൻ പ്രൈവറ്റ് ലിമിറ്റഡ് (KSPPL) വിവിധ എഞ്ചിനീയറിംഗ് തസ്തികകളിൽ നിയമനം നടത്തുന്നു. ഓഫീസർ (ഓപ്പറേഷൻസ്) വിഭാഗത്തിലാണ് ഒഴിവുകൾ. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും സംയുക്ത സംരംഭമാണ് ഈ കമ്പനി.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടെലികമ്മ്യൂണിക്കേഷൻ & ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലായി ആകെ 15 ഒഴിവുകളാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.

KSPPL Officer Posts
NIPMR: സർക്കാർ സ്ഥാപനത്തിൽ ജോലി,അസിസ്റ്റന്റ് പ്രൊഫസർ മുതൽ ഹോസ്റ്റൽ വാർഡൻ വരെ

ഓഫീസർ (ഓപ്പറേഷൻസ്)

  • മെക്കാനിക്കൽ: 6 ഒഴിവ്

  • ഇലക്ട്രിക്കൽ: 4 ഒഴിവ്

  • ടെലികമ്മ്യൂണിക്കേഷൻ & ഇൻസ്ട്രുമെന്റേഷൻ: 5 ഒഴിവ്

KSPPL Officer Posts
പ്രതിമാസം ലക്ഷങ്ങൾ വരെ ശമ്പളം; ബാങ്ക് ഓഫ് ബറോഡയിൽ ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ, ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ AICTE/UGC അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ നാലുവർഷത്തെ ഫുൾടൈം ബി.ഇ/ബി.ടെക് ബിരുദം നേടിയിരിക്കണം.

KSPPL Officer Posts
കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആകാം; ബി.കോം, പ്രവൃത്തിപരിചയം യോഗ്യത, ജില്ലകളിൽ നിയമനം ലഭിക്കും

ശമ്പളവും ആനുകൂല്യങ്ങളും

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആദ്യ വർഷം ഏകദേശം 5 ലക്ഷം രൂപ വാർഷിക വരുമാനമായി ലഭിക്കും. ഇതിന് പുറമേ ജീവനക്കാർക്കും ആശ്രിത കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് സൗകര്യവും ലഭിക്കും. കമ്പനിയുടെ നയം അനുസരിച്ച് വാർഷിക ഇൻക്രിമെന്റും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പള വർധനവും ലഭിക്കുന്നതാണ്.

KSPPL Officer Posts
ISRO: അധ്യാപകരാകാൻ അവസരം, ബിഎഡ് യോഗ്യത, മികച്ച ശമ്പളം

തെരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം യോഗ്യരായ ഉദ്യോഗാർഥികളെ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. അഭിമുഖം നേരിട്ടോ ഓൺലൈൻ വഴിയോ നടത്താം.

എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് പൊതുമേഖല എണ്ണ കമ്പനികളുടെ സംയുക്ത സംരംഭത്തിൽ ജോലി നേടാനുള്ള മികച്ച അവസരമാണിത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.ksppl.com/wp-content/uploads/2026/06/Detailed.pdf

KSPPL Officer Posts
കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും
KSPPL Officer Posts
SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ
KSPPL Officer Posts
ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ 550 ഒഴിവുകൾ; ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 06
Summary

BPCL IOCL Joint Venture KSPPL Invites Applications for Officer Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com